പൊതുമേഖലാ സ്ഥാപനങ്ങളിലെ കാഷ്വൽ സ്വീപ്പർമാരുടെ വേതനം വർദ്ധിപ്പിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് 2024 നവംബർ 25ന് പുറത്തിറങ്ങി. 6000 രൂപയായിരുന്നത് 8000 രൂപയായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.
2023 ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളം വർദ്ധിപ്പിച്ച് ഉത്തരവിറങ്ങിയിരിക്കുന്നത്.
ഇതുമൂലമുണ്ടാകുന്ന അധിക ചെലവ് പൊതുമേഖലാ സ്ഥാപനങ്ങൾ അവയുടെ സ്വന്തം ഫണ്ടിൽ നിന്നും വഹിക്കേണ്ടതാണെന്ന് ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്.
2016ലാണ് ഇവർക്ക് അവസാനം വേതനം വർദ്ധിപ്പിച്ചത്. അന്ന് 6000 രൂപയാക്കിയതാണ് ഇപ്പോൾ 8000 ആയിട്ട് വർദ്ധിപ്പിച്ചിരിക്കുന്നത്. സർക്കാർ ഓഫീസുകളിലെ കാഷ്വൽ സ്വീപ്പർമാരുടെ വേതനം 6000 രൂപയിൽ നിന്ന് 8000 രൂപയായി വർദ്ധിപ്പിച്ചത് 2021ലായിരുന്നു. അതിന് സമാനമായ വർദ്ധനവ് ആണ് ഇപ്പോൾ വരുത്തിയിരിക്കുന്നത്.