National

‘മരണത്തിലും ഒരുമിച്ച്’ മുംബൈയില്‍ വീടിന് തീപിടിച്ച് കുട്ടികള്‍ ഉള്‍പ്പടെ ഏഴുപേര്‍ വെന്ത് മരിച്ചു

മുംബൈ: മുംബൈയില്‍ വീടിന് തീപിടിച്ച് ഏഴുപേര്‍ വെന്ത് മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മുംബൈയിലെ സിദ്ധാര്‍ത്ഥ് കോളനിയിലെ ഒരു നില കെട്ടിടത്തിലാണ് തീപിടിച്ചത്. മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ ഒരു കുടുംബത്തിലെ ഏഴ് പേരാണ് മരണപ്പെട്ടത് .പാരീസ് ഗുപ്ത (7), നരേന്ദ്ര ഗുപ്ത (10), മഞ്ജു പ്രേം ഗുപ്ത (30), പ്രേം ഗുപ്ത (30), അനിത ഗുപ്ത (30), വിധി ചേദിരം ഗുപ്ത (15), ഗീതാദേവി ധരംദേവ് ഗുപ്ത (60) എന്നിവരാണ് മരിച്ചത്.

ചെമ്പൂര്‍ ഈസ്റ്റിലെ എഎന്‍ ഗെയ്ക്വാദ് മാര്‍ഗിലെ സിദ്ധാര്‍ത്ഥ് കോളനിയില്‍ പുലര്‍ച്ചെ 5.20നായിരുന്നു സംഭവം. രണ്ട് നിലകളായുള്ള കെട്ടിടത്തില്‍ താഴെ പ്രവര്‍ത്തിച്ചത് ഒരു കടയായിരുന്നുവെന്നും കടയിലെ ഇലക്ട്രിക് വയറിങ്ങിനും ഇലക്ട്രിക് ഇന്‍സ്റ്റാളേഷനുമാണ് ആദ്യം തീപിടിച്ചതെന്നും പിന്നീട് ഇത് വീട്ടുപകരണങ്ങളിലേക്കും വ്യാപിച്ചതാണ് ഏഴുപേര്‍ വെന്തുമരിക്കാന്‍ ഇടയായതെന്നും സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ ഒരു കുടുംബത്തിലെ ഏഴ് പേരാണ് മരണപ്പെട്ടത്. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് മുംബൈ അഗ്‌നിശമന സേനയിലെ (എംഎഫ്ബി) ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ഇവര്‍ വീട്ടിലെ രണ്ട് മുറികളിലായി ഉറങ്ങുകയാ യിരുന്നു. സംഭവം നടന്നതിന് പിന്നാലെ ഫയര്‍ ഫോഴ്‌സ് എത്തി തീ അണക്കുകയും പരിക്കേറ്റവരെ സര്‍ക്കാരിന്റെ രാജവാടി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. എന്നാല്‍ ഏഴ്‌ പേരുടെ മരണവും ആശുപത്രി സ്ഥിരീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *