News

ബംഗ്ലാദേശിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം

മുൻ ഇസ്‌കോൺ അംഗത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതു മുതൽ പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും സാക്ഷ്യം വഹിച്ച ബംഗ്ലാദേശിലെ ചാറ്റോഗ്രാമിൽ വെള്ളിയാഴ്ച മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം.

ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു ആക്രമണം. തുറമുഖ നഗരത്തിലെ ഹരീഷ് ചന്ദ്ര മുൻസെഫ് ലെയ്‌നിൽ, ശാന്തനേശ്വരി മാത്രി ക്ഷേത്രം, അടുത്തുള്ള ഷോണി ക്ഷേത്രം, ശാന്തനേശ്വരി കാളിബാരി ക്ഷേത്രം എന്നിവ ലക്ഷ്യമിട്ടതായി ന്യൂസ് പോർട്ടലായ BDNews24.com റിപ്പോർട്ട് ചെയ്തു.

നൂറുകണക്കിന് ആളുകൾ ക്ഷേത്രങ്ങൾക്ക് നേരെ കല്ലേറ് നടത്തി. ഷോണി ക്ഷേത്രത്തിനും മറ്റ് രണ്ട് ക്ഷേത്രങ്ങളുടെ കവാടങ്ങൾക്കും കേടുപാടുകൾ വരുത്തി,” ക്ഷേത്ര അധികൃതരെ ഉദ്ധരിച്ച് വാർത്താ പോർട്ടൽ റിപ്പോർട്ട് ചെയ്തു.

അക്രമികൾ ക്ഷേത്രങ്ങൾ തകർക്കാൻ ശ്രമിച്ചതായി കോട്വാലി പോലീസ് സ്റ്റേഷൻ മേധാവി അബ്ദുൾ കരീം സ്ഥിരീകരിച്ചു. എന്നിരുന്നാലും, ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിനുശേഷം ക്ഷേത്രങ്ങൾക്ക് നാശനഷ്ടങ്ങൾ കുറവാണെന്ന് പോലീസ് പറഞ്ഞു.

ശാന്തിനേശ്വരി പ്രധാന ക്ഷേത്ര ഭരണ സമിതിയിലെ സ്ഥിരം അംഗം തപൻ ദാസ് യറിലം2െ4.രീാനോട് പറഞ്ഞു: ”നൂറുകണക്കിന് പേരുടെ ഘോഷയാത്ര ജുമാ പ്രാർത്ഥനയ്ക്ക് ശേഷം എത്തി. അവർ ഹിന്ദു വിരുദ്ധ, ഇസ്‌കോൺ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കാൻ തുടങ്ങി. ”ഞങ്ങൾ അക്രമികളെ തടഞ്ഞില്ല. സ്ഥിതി വഷളായപ്പോൾ, ഞങ്ങൾ സൈന്യത്തെ വിളിച്ചു, അവർ വേഗത്തിൽ എത്തി ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സഹായിച്ചു. ഉച്ചയ്ക്ക് മുമ്പ് എല്ലാ ക്ഷേത്രകവാടങ്ങളും അടച്ചു. പ്രകോപനമില്ലാതെ അക്രമികൾ എത്തി ആക്രമണം നടത്തി,” അദ്ദേഹത്തെ ഉദ്ധരിച്ച് BDNews24.com പറഞ്ഞു.

ബംഗ്ലാദേശിലെ ഇന്റർനാഷണൽ സൊസൈറ്റി ഓഫ് കൃഷ്ണ കോൺഷ്യസ്നസ് (ഇസ്‌കോൺ) മുൻ അംഗവും ആത്മീയ നേതാവുമായ ചിൻമോയ് കൃഷ്ണ ദാസിനെ രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇത് തലസ്ഥാനമായ ധാക്കയിലും ചാട്ടോഗ്രാമിലും ഉൾപ്പെടെ ബംഗ്ലാദേശിലെ വിവിധ സ്ഥലങ്ങളിൽ ഇത് ഹിന്ദു സമുദായ അംഗങ്ങളുടെ പ്രതിഷേധത്തിന് കാരണമായി.

ഒക്ടോബർ 30 ന്, ഹിന്ദു സമൂഹത്തിന്റെ റാലിക്കിടെ ചാട്ടോഗ്രാമിലെ ന്യൂ മാർക്കറ്റ് ഏരിയയിൽ ബംഗ്ലാദേശിന്റെ ദേശീയ പതാകയെ അനാദരിച്ചുവെന്ന് ആരോപിച്ച് ദാസ് ഉൾപ്പെടെ 19 പേർക്കെതിരെ ചാട്ടോഗ്രാമിലെ കോട്വാലി പോലീസ് സ്റ്റേഷനിൽ രാജ്യദ്രോഹത്തിന് കേസെടുത്തു.

ചൊവ്വാഴ്ച, നേതാവിന്റെ അറസ്റ്റിലും ജാമ്യം നിഷേധിച്ചതിലും ഇന്ത്യ ആശങ്ക രേഖപ്പെടുത്തുകയും ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ബംഗ്ലാദേശിനോട് ആവശ്യപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *