വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തികളിൽ മെല്ലെപ്പോക്ക്. ദുരന്തം കഴിഞ്ഞ് 4 മാസം പിന്നിട്ടിട്ടും കേന്ദ്ര സഹായം ഇതുവരെ ലഭിച്ചിട്ടില്ല.
സംസ്ഥാന സർക്കാരാകട്ടെ പതിവ് മെല്ലെപ്പോക്കിലും. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിച്ച തുകയും വയനാടിന് നൽകിയ തുകയും പരിശോധിച്ചാൽ സർക്കാരിന്റെ മെല്ലെപ്പോക്ക് വ്യക്തമാകും. 673.12 കോടിയാണ് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിച്ചത്.
അതിൽ നിന്നും ഇതുവരെ കൊടുത്തത് 7.65 കോടി മാത്രം. ദുരിതാശ്വാസ നിധിയിൽ 665.42 കോടി ചെലവഴിക്കാതെ കിടക്കുന്നു. സ്‌പോൺസർമാർ നിരവധി വീടുകൾ നിർമ്മിച്ച് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടും ഉണ്ട്. അതിനോടൊപ്പം ദുരിതാശ്വാസ നിധിയിലെ തുക കൂടി ചെലവാക്കി വയനാട് ദുരന്ത പുനരധിവാസം എത്രയും വേഗം തുടങ്ങാൻ സർക്കാരിന് സാധിക്കും.
കേന്ദ്ര സഹായം ഉടൻ പ്രഖ്യാപിക്കും എന്നാണ് സൂചന. വയനാടിന്റെ കാര്യത്തിൽ സർക്കാരിന്റെ മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.