
പരസ്പര സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി
വളരെക്കാലം ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീകൾ ബന്ധം തകരുമ്പോൾ ബലാത്സംഗ പരാതിയുമായി രംഗത്തുവരുന്നത് ദുഃഖകരമാണെന്ന് സുപ്രീം കോടതി നിരീക്ഷണം. പരസ്പര സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന വിധി പുറപ്പെടുവിച്ചുകൊണ്ടായിരുന്നു നിരീക്ഷണം. ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, എൻ.കെ. സിംങ് എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.
മുംബൈയിലെ മഹേഷ് ദാബു എന്നയാൾക്കെതിരെ വനിത എസ് യാദവ് നൽകിയ ബലാത്സംഗ കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്. വ്യാജ വിവാഹ വാഗ്ദാനം നൽകിയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെങ്കിൽ അതിൽ പരാതി നൽകേണ്ടത് ബന്ധം തകരുമ്പോഴല്ലെന്നും സുപ്രീംകോടതി പറഞ്ഞു.
2008-ലാണ് വിധവയായ വനിത ജാദവും വിവാഹിതനായ മഹേഷ് ദാമു ഖാരെയും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. വിവാഹ വാഗ്ദാനം നൽകിയാണ് താനുമായി ഖരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് എന്നാണ് വനിതയുടെ പരാതി. ഖരെയുടെ ഭാര്യ വനിതയ്ക്ക് എതിരെ തട്ടികൊണ്ട് പോകൽ പരാതി നൽകിയിരുന്നു. 2017 ലാണ് വനിത ബലാത്സംഗ പരാതി നൽകിയത്.