
News
കേരള സാരിയുടുത്ത് പ്രിയങ്ക: ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ
വയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിക്കാട്ടിയായിരുന്നു പ്രിയങ്ക സത്യവാചകം ചൊല്ലിയത്.
കേരള കസവ് സാരിയുടുത്ത് ലോക്സഭയിലെത്തിയ പ്രിയങ്കയെ കോൺഗ്രസ് എംപിമാർ കരഘോഷത്തോടെയാണ് വരവേറ്റത്. കേരളത്തിൽനിന്നുള്ള ഏക വനിത ലോക്സഭാംഗമാണ് പ്രിയങ്ക. വയനാട് ഉപതിരഞ്ഞെടുപ്പിൽ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് പ്രിയങ്ക ലോക്സഭയിലെത്തിയത്.
വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ നടന്നത്. ദുരന്ത ബാധിത മേഖലയ്ക്കുള്ള കേന്ദ്ര സഹായം ഉൾപ്പടെയുള്ള വയനാടിന്റെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരിക്കും എംപി ആയതിന് ശേഷമുള്ള പ്രിയങ്കയുടെ ആദ്യ പ്രസംഗം. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ചേർന്ന കോൺഗ്രസ് പാർലമെന്ററി യോഗത്തിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്തു.
Hope she visits Wayanad at least once a year.