
സ്‌റ്റോപ്പ്, സ്റ്റോപ്പ്: പ്രിയങ്കയെ തടഞ്ഞ് രാഹുൽ ഗാന്ധി; ചിരി പടർത്തി ഫോട്ടോഷൂട്ട്
വയനാട് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട് പാർലമെന്റിലേക്ക് എത്തിയ പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് അംഗങ്ങൾ ആഘോഷത്തോടെയാണ് സ്വീകരിച്ചത്. കേരള തനിമയോടെ കസവ് സാരിയുടുത്ത് സത്യ പ്രതിജ്ഞക്കെത്തിയ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽഗാന്ധിയും ഉണ്ടായിരുന്നു. വീഡിയോ കാണാം..
പ്രവേശന കവാടത്തിൽ വെച്ച് പ്രിയങ്ക ഗാന്ധിയെ പെട്ടെന്ന് നിൽക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഫോട്ടോ എടുത്തത് ശ്രദ്ധേയമായി. നമ്മുടെ എക്‌സ് എംപിയെന്ന് രാഹുൽ ഗാന്ധിയെ തമാശയോടെ വിശേഷിപ്പിച്ചത് എം.പിമാർക്കിടയിലും രാഹുലിനും ചിരി പടർത്തി.
സോണിയ ഗാന്ധിക്കും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമൊപ്പം കേരളീയ സാരിയിലാണ് പ്രിയങ്ക എത്തിയത്. ഭർത്താവ് റോബർട്ട് വദ്രയും മക്കളും സുഹൃത്തുക്കുളും സത്യപ്രതിജ്ഞ കാണാൻ പാർലമെന്‍റിലെത്തിയിരുന്നു. കേരളത്തിൽനിന്നുള്ള ഏക വനിത ലോക്സഭാ അംഗമാണ്. രാഹുലിനൊപ്പം പ്രിയങ്കയും പാർലമെന്‍റിലെത്തുന്നത് കോൺഗ്രസിന് കരുത്താകും.