ലാവ യുവ 4 വ്യാഴാഴ്ച ഇന്ത്യയില്‍ അവതരിപ്പിച്ചു. 50 മെഗാപിക്‌സല്‍ പ്രധാന പിന്‍ ക്യാമറ, 8 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍, 5,000 എംഎഎച്ച് ബാറ്ററി, സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്, നിലവില്‍ ഓഫ്ലൈന്‍ റീട്ടെയിലര്‍മാര്‍ വഴി മാത്രമേ ഫോണ്‍ വാങ്ങാനാകൂ.
ഫെബ്രുവരിയില്‍ രാജ്യത്ത് അവതരിപ്പിച്ച ലാവ യുവ 3യുടെ പിന്‍ഗാമിയാണ് യുവ 4. നാല് ജിബി + 64 ജിബി ഓപ്ഷന് 6,999 രൂപയും 4 ജിബി + 128 ജിബി വേരിയന്റിന് വില 7,499 രൂപയുമാണ്. ഗ്ലോസി ബ്ലാക്ക്, ഗ്ലോസി പര്‍പ്പിള്‍, ഗ്ലോസി വൈറ്റ് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഇപ്പോള്‍ ലഭ്യമാകുന്നത്.