Cinema

എത്തി മക്കളെ.. ദുല്‍ഖറിന്‍റെ ലക്കി ഭാസ്‌കര്‍ ഒടിടിയില്‍ റിലീസായി

സിനിമാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. ദുല്‍ഖര്‍ സല്‍മാന്റെ ക്രൈം ഡ്രാമ ഹിറ്റ് ലക്കി ഭാസ്‌കര്‍ ഒടിടിയില്‍ റിലീസായി. ഇന്ന് മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം ലഭ്യമാകും. വെങ്കു അറ്റ്‌ലൂരി സംവിധാനം ചെയ്ത ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും വളരെ നല്ല അഭിപ്രായമാണ് നേടുന്നത്. പ്രതികരണം നേടിയിട്ടുണ്ട്. കൗതുകമുണര്‍ത്തുന്ന കഥാസന്ദര്‍ഭത്തിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നതിനാണ് ഈ ത്രില്ലിംഗ് സിനിമ ഒരുക്കിയിരിക്കുന്നത്.

സാമ്പത്തി കമായി വളരെ ഞെരുക്കം വരുന്ന അവസ്ഥയില്‍ മകനാഗ്രഹിക്കുന്ന ഒരു ഭക്ഷണം പോലും വാങ്ങാനാവാത്ത ദുരവസ്ഥയില്‍ നിന്ന് പണം ഉണ്ടാക്കാനുള്ള നായകന്‍രെ നെട്ടോട്ടവും അത്തരത്തില്‍ നായകന്‍ കുംഭകോണങ്ങളിലും കള്ളപ്പണം വെളുപ്പിക്കലിലും അശ്രദ്ധമായി കുടുങ്ങുന്നതാണ് ചിത്രത്തിന്‍രെ പ്രമേയം.

കടവും കുടുംബത്തിന്റെ ബുദ്ധിമുട്ടുകളുമെല്ലാം നായകനെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. പണം തേടി പോകുമ്പോള്‍ നായകന്‍ എത്തിപ്പെടുന്ന ചതിക്കുഴികളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. നവംബര്‍ 28 ന് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ലക്കി ബാസ്‌ക്കര്‍ നെറ്റ്ഫ്‌ലിക്‌സില്‍ എത്തുന്നത്.

സിത്താര എന്റര്‍ടെയ്ന്‍മെന്റ്സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമ, ശ്രീകര സ്റ്റുഡിയോസ് എന്നിവയ്ക്ക് കീഴില്‍ എസ് നാഗ വംശിയും സായ് സൗജന്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘ലക്കി ഭാസ്‌കറില്‍’ ദുല്‍ഖര്‍ സല്‍മാന്‍, മീനാക്ഷി ചൗധരിയുമാണ് ജോടികള്‍. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. നവീന്‍ നൂലി എഡിറ്റിംഗ് നിര്‍വഹിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ 32-ാമത്തെ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 100 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രം ഒക്ടോബര്‍ 31 ന് റിലീസ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *