
പ്രചരിച്ചത് നുണക്കഥകള്‍, വിവാഹ മോചനത്തിന്‍റെ കാരണം വെളിപ്പെടുത്തി സാമന്ത
ഏറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായിരുന്നവരാണ് നാഗചൈതന്യവും സാമന്തയുമെങ്കിലും വേര്‍പിരിഞ്ഞതോടെ ഇരുവരും ശത്രുക്കള്‍ തന്നെയായി മാറി. പൊതുവേദിയില്‍ ഒരുമിച്ചവര്‍ പിന്നീട് എത്തിയിരുന്നില്ല. വിവാഹമോചനത്തിന് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ ജീവിതം നാഗ ചൈതന്യ ശോഭിതയുമായി ആരംഭിക്കുകയാണ്. ഡിസെബര്‍ നാലിന് ഇരുവരും അന്നപൂര്‍ണ്ണ സ്റ്റുഡോയിയോയില്‍ വെച്ച് വിവാഹം കഴിക്കുകയാണ്. ഏറെ കിംവദന്തികള്‍ ഇരുവരുടെയും വിവാഹ മോചന ത്തോടെ പുറത്ത് വന്നിരുന്നുവെങ്കിലും അന്നൊന്നും ഒന്നും വെളിപ്പെടുത്താനോ പുറത്ത് പറയാനോ സാമന്ത ആഗ്രഹിച്ചിരുന്നില്ല. ഒരു നെപ്പോ കിഡായിട്ടാണ് നാഗ ചൈതന്യ എത്തിയതെങ്കില്‍ ഒറ്റയ്ക്ക പൊരുതി ജയിച്ച് മുന്‍നിര നടിയായി ഉയര്‍ന്ന് വന്ന താരമാണ് സാമന്ത്. ഇപ്പോഴിതാ മൗനം വെടിഞ്ഞ് വിവാഹമോചനത്തിനെ പറ്റി താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
ഗലാറ്റ ഇന്ത്യയുമായുള്ള അഭിമുഖത്തിനിടെയാണ് നടി ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. ഞാന്‍ നിങ്ങളോട് സത്യം പറയട്ടെ. ഇതുവരെ പ്രചരിച്ചത് നുണക്കഥകള്‍ ആയിരുന്നു. ഏതൊരു ബന്ധത്തിലെ തകര്‍ച്ചയ്ക്കും സ്ത്രീയെ കുറ്റപ്പെടുത്തുന്ന സമൂഹമാണ് ഇന്നുള്ളത്. അത് ശരിയല്ല. എന്നാല്‍, ‘നിര്‍ഭാഗ്യവശാല്‍, പുരുഷാധിപത്യ സ്വഭാവമുള്ള ഒരു സമൂഹത്തിലാണ് ഞാനുള്‍പ്പടെയുള്ള സ്ത്രീകള്‍ ജീവിക്കുന്നത്, എപ്പോള്‍ വേണമെങ്കിലും എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍, ഒരു സ്ത്രീ കുറ്റകാരിയാകും. അത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന പുരുഷന്‍മാരും ഉണ്ട്. എന്നാല്‍ ഒരു സ്ത്രീ കൂടുതല്‍ വിധികള്‍ക്കും കൂടുതല്‍ നാണക്കേടുകള്‍ക്കും പാത്രമായിത്തീരുന്നു.
ഓണ്‍ലൈനില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തില്‍ പോലും. എന്നെക്കുറിച്ചുള്ള അസത്യങ്ങളും നുണകളും പ്രചരിച്ചപ്പോള്‍ ഞാന്‍ മൗനം പാലിച്ചത് അതിനാലാണ്. എന്നിരുന്നാലും, ഇനി ഈ നുണകള്‍ ശരിയല്ലെന്നും അതെല്ലാം സത്യമാണെന്ന് കരുതരുതെന്നും സാമന്ത പറഞ്ഞു. പലപ്പോഴും ആ നിശ്ശബ്ദതയില്‍ നിന്ന് പുറത്ത് വന്ന് ലോകത്തോട് സത്യം വിളിച്ച് പറയാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ അന്ന് അതിന് കഴിഞ്ഞില്ല. ആളുകള്‍ നിങ്ങളെ പെട്ടെന്ന് സ്‌നേഹിക്കുകയും വെറുക്കുകയും ചെയ്യും. എന്നാല്‍ നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും മാത്രമാകും സത്യം അറിയുന്നത്.
ആ സമാധാനത്തില്‍ ജീവിക്കാനാകും. എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ എല്ലാവരാലും സ്‌നേഹിക്കപ്പെടാനും അഭിനന്ദിക്കപ്പെടാനും ആഗ്രഹിച്ചു. എന്നാല്‍ അത് നടന്നില്ല. കുഴപ്പമില്ല. സംഭവിച്ചതെന്താണെന്ന അറിയാതെയാണ് ആളുകല്‍ എന്നെ കുറ്റപ്പെടുത്തിയത്. അത് എന്റെ കുറ്റമല്ല. മറ്റുള്ളവര്‍ എന്ത് വിശ്വസിച്ചാലും അത് അവരുടെ കുറ്റം മാത്രമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.