തിരുവനന്തപുരം: സാധാരണക്കാരന്റെ പിച്ച ചട്ടിയില്‍ കൈയ്യിട്ടു വാരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കണ്ട് ഞെട്ടിയിരിക്കുകയാണ് ധനവകുപ്പ്. പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ധനവകുപ്പ് വ്യക്തമാക്കിയത്. ധന വകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കമാണ് പെന്‍ഷന്‍ കൈപ്പറ്റുന്നത്. ഒന്നും രണ്ടുമല്ല, മറിച്ച് സംസ്ഥാനത്തെ 1458 സര്‍ക്കാര്‍ ജീവനക്കാരാണ് പെന്‍ഷന്‍ തട്ടിപ്പ് നടത്തിയത്. ഏറ്റവും കൂടുതല്‍ തട്ടിപ്പുകാര്‍ ആരോഗ്യ വകുപ്പിലാണ്. കൂടാതെ, അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, ഹയര്‍ സെക്കണ്ടറിയിലെ അധ്യാപകര്‍, ഗസറ്റഡ് ഓഫീസര്‍മാര്‍ തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തിലുണ്ട്.
അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്റെ നിര്‍ദേശം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കാന്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍ദേശിച്ചു. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമപരമായി നടപടി ഉണ്ടാകും. ക്ഷേമ പെന്‍ഷനുകള്‍ അര്‍ഹതപ്പെട്ടവര്‍ക്കുള്ളതാണ്. പൂര്‍ണ്ണമായും പട്ടിക പുറത്ത് വിട്ടാല്‍ ഞെട്ടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
373 പേരാണ് ആരോഗ്യ വകുപ്പില്ലെങ്കില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേര്‍, മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേര്‍, ആയൂര്‍വേദ വകുപ്പില്‍ (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍) 114 പേര്‍, മൃഗസംരണക്ഷ വകുപ്പില്‍ 74 പേര്‍, പൊതു മരാമത്ത് വകുപ്പില്‍ 47 പേര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46 , ഹോമിയോപ്പതി വകുപ്പില്‍ 41, കൃഷി, റവന്യു വകുപ്പുകളില്‍ 35, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റീസ് വകുപ്പില്‍ 34 ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31, എഡ്യുക്കേഷന്‍ വകുപ്പില്‍ 27 ഹോമിയോപ്പതിയില്‍ 25 എന്നിങ്ങനെയാണ് വിവിധ വകുപ്പുകളിലെ തട്ടിപ്പുകാരുടെ എണ്ണം.