MEDISEP: 1494.16 കോടിയുടെ ആനുകൂല്യം നൽകിയെന്ന് കെ.എൻ. ബാലഗോപാൽ

കെ.എൻ. ബാലഗോപാൽ (KN Balagopal)

സർക്കാർ ജീവനക്കാർക്കുള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പില്‍ (MEDISEP – Medical Insurance for state employees and pensioners) 1494.16 കോടിയുടെ ആനുകൂല്യം നൽകിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2024 ഒക്ടോബർ 1 വരെയുള്ള കണക്കാണിത്.

2022 ജൂലൈ 1 നാണ് മെഡിസെപ്പ് പദ്ധതി ആരംഭിച്ചത്. 11,35,738 പേരാണ് മെഡിസെപ്പിൽ അംഗങ്ങളായിട്ടുള്ളത്. 5,45,769 ജീവനക്കാരും 5,89,738 പെൻഷൻകാരും ആണ് മെഡിസെപ്പിലെ ഗുണഭോക്താക്കൾ.

പ്രതിമാസ പ്രിമിയം 500 രൂപ. ഒരു വർഷം ഇൻഷുറൻസ് കമ്പനിയായ ഓറിയന്റിലിന് പ്രീമിയം ഇനത്തിൽ ലഭിക്കുന്നത് 681.44 കോടി. 3 വർഷത്തേക്കാണ് മെഡിസെപ്പ് കരാർ. 2025 ജൂൺ 30 ന് കരാർ അവസാനിക്കും. 3 വർഷം കൊണ്ട് ഓറിയന്റൽ ഇൻഷുറൻസിന് പ്രീമിയം ഇനത്തിൽ 2044.32 കോടി ലഭിക്കും.

MEDISEP

എംപാനൽഡ് ആശുപത്രികളിൽ റീഇംബേഴ്‌സ്‌മെന്റ് ആനുകൂല്യം അനുവദിച്ച് ഉത്തരവ്

സർക്കാർ ജീവനക്കാർക്കുള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പില്‍ (MEDISEP – Medical Insurance for state employees and pensioners) ആനുകൂല്യം ലഭ്യമല്ലാത്ത എംപാനല്‍ഡ് ആശുപത്രികളില്‍ മെഡിക്കല്‍ റീ ഇംബേഴ്സ് ആനുകൂല്യം അനുവദിച്ച് സർക്കാർ ഈമാസം ഉത്തരവിറക്കിയിട്ടുണ്ട്.

ജീവനക്കാരന്റെ മെഡിസെപ്പിലെ പ്രതിവർഷ ഇൻഷുറൻസ് പരിരക്ഷാ പരിധി അധികരിച്ച കാരണത്താൽ മെഡിസെപ്പിൽ നിന്നും ചികിത്സാ ആനുകൂല്യം ലഭ്യമാകാത്ത സാഹചര്യത്തിൽ കെ.ജി.എസ്.എം.എ ചട്ടങ്ങൾ പ്രകാരം എംപാനൽ ചെയ്തട്ടുള്ളതോ മെഡിസെപ്പിൽ ഉൾപ്പെട്ടിട്ടുള്ളതോ ആയ സർക്കാർ – സർക്കാരേതര ആശുപത്രികളിൽ നടത്തിയ ചികിത്സകളുടെ ചെലവ് പ്രസ്തത വസ്തുത വ്യക്തമാക്കിയിട്ടുള്ള മെഡിസെപ്പിൽ നിന്നുള്ള രേഖകളുടെയും പരിശോധനയുടെയും അടിസ്ഥാനത്തിൽ കെ.ജി.എസ്.എം.എ. ചട്ടങ്ങൾ പ്രകാരം പ്രതിപൂരണം ചെയ്തു നൽകാവുന്നതാണെന്നാണ് ഉത്തരവ്. 22.11.2024നാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments