
ബാഹുബലിയില്‍ കുമാരവര്‍മ്മയായി എത്തിയ സുബ്ബരാജ് 47ആം വയസില്‍ വിവാഹിതനായി
ന്യൂഡല്‍ഹി: ബാഹുബലിയിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടന്‍ സുബ്ബരാജ് വിവാഹിതനായി. മലയാളം, തമിഴ്,തെലുങ്ക്, കന്നഡ തുടങ്ങി നിരവധി ഭാഷകളില്‍ നെഗറ്റീവ് വേഷങ്ങള്‍ ചെയ്ത് ഏറെ പ്രശസ്തി നേടിയ നടനാണ് സുബ്ബരാജ്. നാല്‍പ്പത്തിയേഴാം വയസിലാണ് നടന്‍ സുബ്ബരാജ് വിവാഹിതനായത്. വളരെ രഹസ്യമായിട്ടായിരുന്നു താരത്തിന്റെ വിവാഹം. ഇന്‍സ്റ്റയില്‍ ചിത്രം പങ്കുവെച്ചാണ് താരം ഈ രഹസ്യം പരസ്യമാക്കിയത്. പരമ്പരാഗത കല്യാണ വസ്ത്രങ്ങള്‍ ധരിച്ച് വധുവരന്‍മാരായി കടല്‍ത്തീരത്ത് നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്.
അതിസുന്ദരിയായിട്ടുള്ള വധു തന്നെയാണ് സുബ്ബരാജിന് ലഭിച്ചിരിക്കുന്നതെന്ന് ചിത്രങ്ങളില്‍ നിന്ന് തന്നെ മനസ്സിലാക്കാം. ആരാധകരും താരങ്ങളുമെല്ലാം സുബ്ബരാജിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്. ഖഡ്ഗം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന സുബ്ബരാജ് 2003-ല്‍ പുരി ജഗന്നാഥിന്റെ അമ്മ നന്ന ഓ തമിഴ അമ്മായി എന്ന ചിത്രത്തിലൂടെയാണ് മികച്ച നടനായി.
അതിനുശേഷം, ആര്യ, പോക്കിരി, ബില്ല, ഖലേജ തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങളില്‍ സുബ്ബരാജു പ്രത്യക്ഷപ്പെട്ടു. പാന്‍-ഇന്ത്യയിലെ ജനപ്രിയ ചിത്രമായ ബാഹുബലി: ദി കണ്‍ക്ലൂഷനിലെ കുമാര്‍ വര്‍മ്മയുടെ വേഷത്തിലൂടെ സുബ്ബരാജുവിന് രാജ്യവ്യാപകമായി അംഗീകാരം ലഭിച്ചു. 2024ല്‍ പുറത്തിറങ്ങിയ ജിതേന്ദര്‍ റെഡ്ഡി എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.