
ആന എഴുന്നള്ളിപ്പ്, മാര്‍ഗ നിര്‍ദേശങ്ങള്‍ മാറ്റാനാകില്ലെന്ന് കോടതി
എറണാകുളം: ക്ഷേത്രത്തില്‍ ഉത്സവങ്ങള്‍ക്കായി ആനകളെ എഴുന്നുള്ളിക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും കൂടി പരിഗണിച്ചാണ് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
അത് മാറ്റാനാകില്ല. അക്കാര്യത്തില്‍ ദേവസ്വങ്ങള്‍ പിടിവാശി പിടിക്കാന്‍ പാടില്ല. അഭിപ്രായ പ്രകടനങ്ങള്‍ പരിഗണിച്ച് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്നും ഡിവിഷന് ബെഞ്ച് അറിയിച്ചു. മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ മാറ്റമില്ലെങ്കില്‍ പൂരാഘോഷം ചുരുക്കേണ്ടിവരുമെന്ന് തിരുവമ്പാടി ദേവസ്വം പ്രതികരിച്ചു.
ഒരാനപ്പുറത്ത് ശീവേലി പോലെ നടത്തേണ്ടി വരും.പുതിയ നിയന്ത്രണങ്ങള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കും. പൂരത്തിന്റെ ഭംഗിയും പ്രൗഡിയും ഇല്ലാതാവും.അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഇളവുകള്‍ നല്‍കണമെന്നുമാണ് തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അറിയിച്ചത്.