
പങ്കാളിത്ത പെൻഷൻ നഷ്ടപരിഹാരം: 5721.62 കോടിയെന്ന് കെ.എൻ. ബാലഗോപാൽ
പങ്കാളിത്ത പെൻഷൻ പദ്ധതി വിഹിതം അടച്ചതിൻ്റെ നഷ്ടപരിഹാരമായി 5721. 62 കോടി കടമെടുക്കാൻ കേന്ദ്രം അനുവദിച്ചെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
സംസ്ഥാനത്തിൻ്റെ മൊത്തം വായ്പാ പരിധി നിശ്ചയിക്കുവാൻ 2022- 23 മുതൽ കേന്ദ്ര സർക്കാർ മറ്റ് ഘടകങ്ങളോടൊപ്പം എൻ.പി. എസ് വിഹിതവും കൂടി കണക്കിലെടുക്കുന്നുണ്ട്. എൻ.പി.എസ് വിഹിതം അടച്ചതിൻ്റെ നഷ്ടപരിഹാരമായി കടമെടുക്കാൻ അനുവദിച്ച തുക ഇങ്ങനെ
സാമ്പത്തിക വർഷം | തുക (കോടിയിൽ) |
2022- 23 | 1755.34 |
2023 -24 | 1967.86 |
2024- 25 | 1998.42 |

ജീവനക്കാരിൽ നിന്നും ലഭിച്ചത് 4859.94 കോടി
പങ്കാളിത്ത പെൻഷൻ ഇനത്തിൽ ജീവനക്കാരിൽ നിന്നും 4859.94 കോടി ലഭിച്ചെന്ന് ധനമന്ത്രി. 2013- 14 സാമ്പത്തിക വർഷം മുതൽ 2024 സെപ്റ്റംബർ വരെയുള്ള കണക്കാണിത്. സംസ്ഥാന സർക്കാർ ജീവനക്കാരിൽ നാൽപത് ശതമാനം പേരാണ് പങ്കാളിത്ത പെൻഷന്റെ പരിധിയിൽ വരുന്നത്. പങ്കാളിത്ത പെൻഷൻ പദ്ധതിയിൻ കീഴിൽ 1,98,699 ജീവനക്കാരുണ്ട് എന്നും ബാലഗോപാൽ വ്യക്തമാക്കി.
സർക്കാർ വിഹിതമായി 4774.57 കോടി
പങ്കാളിത്ത പെൻഷനിൽ സർക്കാർ വിഹിതമായി 4774. 57 കോടി നൽകിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2016 ഏപ്രിൽ മുതൽ 2024 സെപ്റ്റംബർ വരെയുള്ള സർക്കാർ വിഹിതം ആണിത്. ജീവനക്കാരന്റെ പ്രതിമാസ ശമ്പളത്തിന്റെ (ശമ്പളം + ക്ഷാമബത്ത) പത്ത് ശതമാനത്തിന് തുല്യമായ തുകയാണ് സർക്കാർ വിഹിതം.