നിങ്ങൾ തമ്മിൽ ലൗവ്വാണോ… വിജയ് ദേവരകോണ്ട ബന്ധത്തിൽ നടിയുടെ മറുപടി

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിൽ പ്രണയത്തിലാണോ? അടുത്തിടെ ഇരുവരും തമ്മിലുള്ള ലഞ്ച് ഡേറ്റ് ഫോട്ടോസ് കൂടെ പുറത്ത് വന്നതോടെ ശക്തമായ ഒരു ചോദ്യമാണിത്. ഇതിൽ ഇതുവര പ്രതികരണം നടത്താത്തത് ആരാധകർക്കിടയിൽ വലിയ നിരാശയായിരുന്നു. ഇരുവരും തമ്മിൽ പ്രണബന്ധത്തിലാണോ എന്നറിയില്ലാ എങ്കിലും വാട്ട് എ ക്യൂട്ട് കപ്പിൾ എന്ന ക്യാപ്ഷനിൽ പലപ്പോഴും ആരാധകർക്കിടയിൽ നിന്ന് കമന്റുകൾ വരാറുണ്ട്.

ഇപ്പോഴിതാ ആരാധകരുടെ ഈ സംശയങ്ങൾക്ക് ഒരു സൂചന നൽകുകയാണ് നടി രശ്മിക മന്ദാന. റിലേഷൻഷിപ്പിനെ കുറിച്ചുള്ള സംസാരത്തിനിടെ ലൗവ്വർ ഇൻസ്ട്രിയിൽ നിന്നുള്ള ആളാണോ പുറത്തുനിന്നുള്ള ആളാണോ എന്ന് ചോദ്യം ഉയർന്നിരുന്നു. ‘എല്ലാർക്കും തെരിഞ്ച വിഷയം താ’ എന്നാണ് ഇതിന് രശ്മിക മറുപടി നൽകിയത്. ഈ ഉത്തരമാണ് നിങ്ങൾക്ക് വേണ്ടതെന്ന് തനിക്ക് അറിയാമെന്നും പൊട്ടിച്ചിരിച്ച് കൊണ്ട് രശ്മിക പറയുന്നുണ്ട്.

പുഷ്പ 2വിലെ കിസ്സിക്ക് സോ​ങ്ങിന്റെ ലോഞ്ചിനിടെ ആയിരുന്നു രശ്മികയുടെ പ്രതികരണം. അതേസമയം താൻ സിങ്കിൾ അല്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ വിജയ് സമ്മതിച്ചിരുന്നു. എന്നാൽ, പങ്കാളിയുടെ പേര് അപ്പോഴും താരംവെളിപ്പെടുത്തിയിരുന്നില്ല. താൻ ഒരു ബന്ധത്തിലാണെന്നാണ് അന്ന് താരം പറഞ്ഞത്. എന്തായാലും ആരാധകർക്കിടയിലുള്ള സംശയങ്ങൾ ആവർത്തിക്കപ്പെടുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments