എറാണാകുളം; മദ്യപിച്ച് അമിത വേഗതയിൽ വാഹനം ഓടിച്ചു. പോലീസ് കൈ കാണിച്ചിട്ടും വാഹനം നിർത്തിയില്ല. നടൻ ഗണപതിയെ അറസ്റ്റ് ചെയ്ത് പോലീസ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഗണപതിയെ സ്റ്റേഷൻ ജാമ്യത്തിൽ പോലീസ് വിട്ടയച്ചു.
സംഭവം വാർത്തയോടെ സോഷ്യൽമീഡിയയിൽ നടന് എതിരെ ട്രോളുകൾ നിറയുകയാണ്. ദൈവത്തിന്റെ പേരുമിട്ട് അതിന് നിരക്കാത്ത പരിപാടിയാണല്ലോ നടൻ കാണിച്ച് കൂട്ടുന്നത് എന്ന തരത്തിലാണ് കമന്റുകൾ ഏറെയും.
ശനിയാഴ്ച്ച രാത്രിയോടെയാണ് സംഭവം. ആലുവയിൽ നിന്നും അമിത വേഗത്തിൽ അപകടകരമായി കാർ ഓടിച്ച ഗണപതിയുടെ വാഹനം കളമശ്ശേരിയിൽ നിന്നുള്ള പെട്രോളിംഗ് സംഘം തടയുകയായിരുന്നു. ദേശീയ പാതയിൽ അങ്കമാലിക്കും കളമശ്ശേരിക്കും ഇടയിൽ ഗണപതിയുടെ വാഹനം അമിതവേഗത്തിൽ പോകുന്നത് എറണാകുളം പോലീസിൻറെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ആലുവ, അത്താണി എന്നിവിടങ്ങളിൽ ഗണപതിയുടെ വാഹനം തടയാൻ പോലീസ് ശ്രമിച്ചെങ്കിലും നിർത്താതെ പോകുകയായിരുന്നു. തുടർന്ന് കളമശ്ശേരിയിൽ വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് നടൻ മദ്യപിച്ചതായി പോലീസ് കണ്ടെത്തിയത്. കണ്ണൂർ, തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേർക്കൊപ്പമാണ് നടൻ സഞ്ചരിച്ചതെന്നും പോലീസ് പറയുന്നു.