ലണ്ടന്‍: ചാള്‍സ് രാജകുമാരനും കാമില രാജ്ഞിയും വീണ്ടും ഇന്ത്യയിലേയ്‌ക്കെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ബ്രെക്സിറ്റിന് ശേഷം രാജ്യത്തിന് പുറത്തേയ്ക്ക് സാമ്പത്തിക ബന്ധങ്ങള്‍ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ യുകെയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. അതിനാല്‍ തന്നെ, കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ഒരു രാജകീയ പര്യടനത്തിനായിട്ടാണ് ബ്രിട്ടീഷ് രാജവംശത്തിന്‍രെ മുതിര്‍ന്ന അംഗങ്ങള്‍ ഇന്ത്യയിലേയ്ക്ക് എത്തുന്നത്. രോഗാവസ്ഥകളുമായി പോരാടുകയാണെങ്കിലും പര്യടനത്തിന് അത് തടസമാകില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും ചാള്‍സ് രാജാവ് സന്ദര്‍ശിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമമായ ജെബി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 76 കാരനായ രാജാവിന് ജനുവരിയിലാണ് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വ്യക്തിഗത ആരോഗ്യത്തിനായിട്ടാണ് ചാള്‍സ് രാജാവും കാമിലയും മുന്നാക്കം നല്‍കുന്നത്. ക്യാന്‍സര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ഏകദേശം മൂന്ന് മാസത്തേക്ക് രാജകീയ ചുമതലകളില്‍ നിന്ന് അദ്ദേഹം പിന്മാറുകയും ചെയ്തു. നിലവില്‍ അദ്ദേഹത്തിന് ചികിത്സ തുടരുകയാണ്.
എന്നിരുന്നാലും ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഓസ്ട്രേലിയയിലും സമോവയിലും അദ്ദേഹം പര്യടനം നടത്തിയിരുന്നു.കഴിഞ്ഞ മാസം ചാള്‍സ് രാജാവും കാമില രാജ്ഞിയും മൂന്ന ദിവസത്തെ രഹസ്യ സന്ദര്‍ശനത്തിനായി ബാഗ്ലൂരുവില്‍ എത്തുകയും പിന്നീട് ചികിത്സ തേടി മടങ്ങി പോവുകയുമായിരുന്നു. മൂന്ന് രാജ്യങ്ങളിലേയ്ക്കുള്ള 11 ദിവസത്തെ യാത്രയില്‍ അദ്ദേഹത്തിന്‍രെ ആരോഗ്യസ്ഥിതി വിലയിരുത്തി മാത്രമേ യാത്രയ്ക്ക് അനുവദിക്കുവെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.