
പുതുവര്‍ഷത്തില്‍ ഭക്ഷ്യവില കുറയുമെന്ന് റിപ്പോര്‍ട്ട്
ഡല്‍ഹി; പുതു വര്‍ഷത്തില്‍ ഭക്ഷ്യവില കുറയുമെന്ന് റിപ്പോര്‍ട്ട്. വേനല്‍ക്കാല വിളവെടുപ്പ് ഉയരുന്ന ഭക്ഷ്യവിലയെ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം. ഒക്ടോബറില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നിരുന്നു. ഇതിനാല്‍ തന്നെ പച്ചക്കറി വില കൂടാനും കാരണമായി. മണ്‍സൂണിന്‍രെ ശരിയായ സമയം, മതിയായ റിസര്‍വോയര്‍ ലെവലുകള്‍, ഉയര്‍ന്ന മിനിമം താങ്ങുവില എന്നിവ ശീതകാല വിളകളുടെ വിതയ്ക്കലും ഉല്‍പ്പാദനവും വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. അത് വിളകള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കും.
മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ്വ്യവസ്ഥ 6.5%-7% വളര്‍ച്ച കൈവരിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. വികസിത വിപണികളിലെ ഡിമാന്‍ഡ് മയപ്പെടുത്തുന്നത് കാരണം ഇന്ത്യയുടെ കയറ്റുമതി വീണ്ടെടുക്കല്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉള്ളി,തക്കാളി തുടങ്ങിയവയ്ക്ക് വില കുതിച്ചുയര്‍ന്നിരുന്നു.