കൊച്ചി; ഹേമ്മ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ‘അമ്മ’യിലെ ചില നടന്‍മാര്‍ക്കെതിരായിട്ടുള്ള പീഡന പരാതികള്‍ ഉയര്‍ന്ന് വരികയും കേസുകളും അന്വേഷണങ്ങളും നടന്നിരുന്നു. പിന്നീട് നടന്‍മാരുടെ അറസ്റ്റ് നടക്കുമെന്ന കരുതിയെങ്കിലും മുന്‍കൂര്‍ ജാമ്യം തേടുകയും മതിയായ തെളിവില്ലാത്തതിനാല്‍ പലരും കേസില്‍ നിന്ന് ഊരി പോരുകയും കൂടാതെ, പരാതിക്കാര്‍ തന്നെ പരാതി ഒഴിയുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ വന്നിരുന്നു. ഏറ്റവുമൊടുവിലിതാ നടന്‍ ബാബുരാജിനെതിരെയുള്ള പീഡനക്കേസില്‍ നടന് ജാമ്യം ലഭിച്ചിരിക്കുകയാണ്.
നടന്‍ സിദ്ദിഖിന്റെ കേസില്‍ പരാതി നല്‍കാന്‍ താമസിച്ച സുപ്രീം കോടതി വിധി മുന്‍നിര്‍ത്തിയാണ് ഈ കേസില്‍ ബാബുരാജിനും ജാമ്യം ലഭിച്ചത്. ജസ്റ്റിസ് സി.എസ് ഡയസാണ് ജാമ്യം അനുവദിച്ചത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റും നടന്‍രെ റിസോര്‍ട്ടിലെ ജീവനക്കാരിയുമായ വ്യക്തിയായിരുന്നു പരാതിക്കാരി.
2018 ജനുവരി മുതല്‍ 2019 ഡിസംബര്‍ വരെ പലപ്പോഴായി തന്നെ ബലമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. എന്നാല്‍ ബലപ്രയോഗത്തിലൂടെയല്ല ലൈംഗിക ബന്ധം ഉണ്ടായതെന്നും പരാതിക്കാരി സാഹചര്യം മുതലെടുക്കുകയായി രുന്നുവെന്നും ബാബുരാജ് വാദിച്ചു. കര്‍ശന ഉപാധികളോടെയാണ് നടന് ജാമ്യം ലഭിച്ചത്. മാത്രമല്ല, പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനും നിര്‍ദ്ദേശമുണ്ട്.