
ടെക്നോ പോപ് 9 4ജി നവംബര്‍ 26 മുതല്‍ ആമസോണില്‍ ലഭ്യമാകും
ഡല്‍ഹി: കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന സ്മാര്‍ട്ട് ഫോണുമായി ടെക്‌നോ. ടെക്നോ പോപ് 9 4ജി’കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ടെക്നോ പോപ് 9 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സ്മാര്‍ട്ട് ഫോണും എത്തിയത്.
ഇന്ത്യയിലാദ്യമായി മീഡിയടെക് ഹീലിയോ ജി50 ചിപ്സെറ്റില്‍ വരുന്ന ഫോണാണ് ടെക്നോ പോപ് 9 4ജി. ആന്‍ഡ്രോയ്ഡ് അടിസ്ഥാനത്തിലുള്ള HiOSലാണ് പ്രവര്‍ത്തനമുള്ള ഫോണില്‍ 6.67 ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്പ്ലെ സ്‌ക്രീനാണ് വരുന്നത്. റീയര്‍ ക്യാമറയാണ് ഇതിനുള്ളത്. 13 എംപിയും 4x ഡിജിറ്റല്‍ സൂമും 1080p വീഡിയോ റെക്കോര്‍ഡിംങ്ങിനും കഴിവുള്ള ക്യാമറയാണെന്നാണ് കമ്പിനിയുടെ അവകാശവാദം.
സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 8 എംപിയുടെ സെന്‍സറും ഉണ്ട്. 1080p വീഡിയോ റെക്കോര്‍ഡിംഗും സെല്‍ഫി ക്യാമറയ്ക്കുണ്ട്. 3 ജിബി റാമും 64 ജിബി സ്റ്റോറേജും ഉള്ള ഫോണാണിത്. 5,000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുള്ള ഈ ഫോണ്‍ മൂന്ന് കളറുകലില്‍ ലഭ്യമാകും. 6,699 മുതല്‍ തുടങ്ങുന്ന കിടിലന്‍ സ്മാര്‍ട്ട് ഫോണ്‍ നവംബര്‍ 26 മുതല്‍ ആമസോണില്‍ ലഭ്യമാകും.