
അദ്ദേഹം വളരെ നല്ലവന്‍. ആ പേര് കളങ്കപ്പെടുത്തരുത്, വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് സൈറ
വിവാഹമോചന വാര്‍ത്തയ്ക്ക് പിന്നാലെ ആദ്യമായി പ്രതികരിച്ച് റഹ്‌മാന്റെ മുന്‍ഭാര്യ സൈറ ഭാനു. കഴിഞ്ഞ ദിവസമാണ് സൈറയും റഹ്‌മാനും തങ്ങള്‍ വേര്‍പിരിയുന്ന വാര്‍ത്ത പ്രഖ്യാപിച്ചത്. പരസ്പര ധാരണയിലാണ് തങ്ങള്‍ വേര്‍പിരിയാനുള്ള അവരുടെ തീരുമാനം എടുത്തതെന്നും സ്വകാര്യതയെ ബഹുമാനിക്കണമെന്നും വിവാഹമോചന വാര്‍ത്ത് പ്രഖ്യാപിക്കുന്നതിലൂടെ വ്യക്തമാക്കിയിരുന്നു.
റഹ്‌മാന്‍രെ വിവാഹ മോചന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ തന്നെ റഹ്‌മാന്‍രെ ബാന്‍ഡ് അംഗം മോഹിനി ഡേയും വിവാഹ മോചിതയായി എന്ന് പ്രഖ്യാപിച്ചിരുന്നു. രണ്ട് വിവാഹമോചനങ്ങള്‍ക്കും തമ്മില്‍ ബന്ധമുണ്ടെന്ന് കാട്ടി പല വാര്‍ത്തകളും പ്രചിരിച്ചിരുന്നു. മോഹിനി ഡേ ആരാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച നേടുകയും ചെയ്തിരുന്നു. പ്ിന്നാലെ റഹ്‌മാന്റെ വക്കീല്‍ ഇരുവരുടെയും വിവാഹമോചനം തമ്മില്‍ ബന്ധമില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ലോകത്തിലെ ഏറ്റവും നല്ല മനുഷ്യനാണ് തന്റെ മുന്‍ ഭര്‍ത്താവായ റഹ്‌മാനെന്ന് വിശേഷിപ്പിച്ചാണ് സൈറ തന്‍രെ പ്രസ്താവന തുടങ്ങിയത്. വിവാഹമോചനത്തിന് പിന്നാലെ പല വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ അതൊന്നും സത്യമല്ല. ഞാന്‍ അദ്ദേഹത്തെ വളരയെധികം വിശ്വസിക്കുന്നു. ആരോഗ്യസംബന്ധമായ കാര്യങ്ങള്‍ കൊണ്ട് രണ്ട് മാസമായി ഞാന്‍ മുംബൈയിലാണ് താമസിക്കുന്നത്. ജീവിതത്തില്‍ വളരെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. അതിനാല്‍ ത്‌ന്നെ വാര്‍ത്തകളില്‍ മാന്യത പുലര്‍ത്തുക. സ്വകാര്യതയെ മാനിക്കുകയെന്നും സൈറ വ്യക്തമാക്കി. എ ആര്‍ റഹ്‌മാനും സൈറ ബാനുവും 1995 ലാണ് വിവാഹിതരായത്. 29 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്.