ധാക്ക: ബംഗ്ലാദേശില്‍ പുതുതായി നിയമിതനായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എഎംഎം നസീര്‍ ഉദ്ദീനും മറ്റ് നാല് കമ്മീഷണര്‍മാരും ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള ബഹുജന മുന്നേറ്റ ത്തില്‍ സ്ഥാനഭ്രഷ്ടനാക്കിയ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണം അട്ടിമറിക്കപ്പെട്ടതിനെത്തുടര്‍ന്ന്, മുന്‍ കമ്മീഷന്‍ രാജിവെച്ച് ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് ഇവരുടെ നിയമനം. ചീഫ് ജസ്റ്റിസ് സയ്യിദ് റഫാത്ത് അഹമ്മദ് പുതിയ കമ്മീഷനു സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഹമ്മദ് യൂനസിന്റെ ഇടക്കാല സര്‍ക്കാര്‍ നിയോഗിച്ച സെര്‍ച്ച് കമ്മിറ്റി പുതിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവിയുടെയും മുമ്പ് സിവില്‍ സര്‍വീസ്, സൈനിക ഓഫീസര്‍, ലോവര്‍ ജുഡീഷ്യറി ജഡ്ജിമാരായി സേവനമനുഷ്ഠിച്ച അംഗങ്ങളുടെയും പേരുകള്‍ ശുപാര്‍ശ ചെയ്തതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സത്യപ്രതിജ്ഞാ ചടങ്ങ് അരങ്ങേറിയത്.