
ഗബ്രിയുടെ കൂടെ ഹാപ്പിയാണ് ! സൂചന നൽകി ജാസ്മിൻ ജാഫർ
ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ താരങ്ങളാണ് ഗബ്രി ജോസും ജാസ്മിന്‍ ജാഫറും. ഇക്കഴിഞ്ഞ ആറാം സീസണിലാണ് ഇരുവരും മത്സരിച്ചത്. ഷോ തുടങ്ങിയ ആദ്യ നാളുകള്‍ മുതല്‍ താരങ്ങള്‍ സൗഹൃദത്തിലായി. ഇത് പ്രണയമാണെന്ന് പറഞ്ഞ സോഷ്യല്‍ മീഡിയയില്‍ നിന്നും വലിയ വിമര്‍ശനങ്ങളാണ് ഇരുവര്‍ക്കും നേരിടേണ്ടി വന്നത്. മത്സരത്തിനു ശേഷം ഗബ്രി, ജാസ്മിനെ ചതിക്കുമെന്നും അവളുടെ കരിയറടക്കം എല്ലാം നഷ്ടപ്പെടും എന്നുമായിരുന്നു കമന്റുകള്‍.
പക്ഷേ ബിഗ് ബോസിന് ശേഷം ഇരുവരും അടുത്ത സുഹൃത്തുക്കളായി കഴിയുകയാണ്. ഒരുമിച്ച് യാത്ര ചെയ്യുകയും വ്‌ലോഗ് ചെയ്യുകയുമാണ് താരങ്ങള്‍. ഇതിനിടെ ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി പുതിയ ക്യൂ ആന്‍ എ യുമായി എത്തിയിരിക്കുകയാണ് താരങ്ങള്‍. ഞങ്ങള്‍ക്ക് ചില ശാപങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാണ് ഗബ്രിയും ജാസ്മിനും സംസാരിച്ചു തുടങ്ങിയത്. എപ്പോള്‍ ക്യൂ ആന്‍ഡ് പ്ലാന്‍ ചെയ്താലും അത് മുടങ്ങിപ്പോകും.
നേരത്തെ ക്യാമറ ഓണാക്കി ഞങ്ങള്‍ ഇരുന്നതാണ്. എന്നിട്ടും അത് നടക്കാതെ വന്നു. അതുപോലെ ഫോട്ടോഷൂട്ട് പ്ലാന്‍ ചെയ്താല്‍ അതും മുടങ്ങി പോവും. റീല്‍സ് എടുക്കാന്‍ നോക്കിയാലും അതിന്റെ അവസ്ഥയും അങ്ങനെ തന്നെയാണെന്നും ഞങ്ങള്‍ എല്ലാം സെറ്റ് ചെയ്ത് അവസാനം നിമിഷം അത് മുടങ്ങി പോകുമെന്ന് ഗബ്രി പറയുന്നു. ഗബ്രി, ജാസ്മിന് കംഫര്‍ട്ട് സോണ്‍ ആണോ എന്നതായിരുന്നു ആദ്യത്തെ ചോദ്യം.
ഞങ്ങള്‍ ഒരു മണിക്കൂര്‍ ഒരുമിച്ച് ഉണ്ടെങ്കില്‍ അതില്‍ 45 മിനിറ്റ് നല്ല സുഹൃത്തുക്കളെ പോലെ ആയിരിക്കും. അതില്‍ 15 മിനിറ്റ് വലിയ അടി ആയിരിക്കും. ബിഗ് ബോസില്‍ നിങ്ങള്‍ കണ്ടതുപോലെ ഞങ്ങള്‍ തമ്മില്‍ വഴക്കു കൂടുന്നത് ഒരു കാരണവുമില്ലാതെയാണ്. ഗബ്രിയുടെ കൂടെയുള്ളപ്പോള്‍ ഞാന്‍ ഹാപ്പിയാണ്. പക്ഷേ അടിയും വഴക്കുമൊക്കെ ഉണ്ടാവാറുണ്ടെന്ന് ജാസ്മിന്‍ പറയുന്നു. ഗബ്രി കൂടെയുള്ളപ്പോള്‍ ഞാന്‍ ഭയങ്കര സന്തോഷവതിയാണ്. എനിക്ക് കൂടുതല്‍ സുഹൃത്തുക്കള്‍ ഒന്നുമില്ല. ഇവന്‍ വന്നതിനുശേഷമാണ് ഞാന്‍ ലോകം കാണാന്‍ തുടങ്ങിയത്.
കേരളം വിട്ട് ഞാന്‍ പുറത്തൊന്നും പോയിട്ടില്ല. അതെല്ലാം ഗബ്രി വന്നതോടെയാണ്. അങ്ങനെ നോക്കുമ്പോള്‍ എന്റെ വീട്ടുകാരും ഗബ്രിയുമാണ് ഇപ്പോഴത്തെ എന്റെ കംഫര്‍ട്ട് സോണ്‍. ഞങ്ങള്‍ തമ്മില്‍ മൂന്നു വയസ്സിന്റെ വ്യത്യാസമുണ്ട്. ഗബ്രിക്ക് ഇപ്പോള്‍ 27 വയസ്സും എനിക്ക് 24 വയസ്സുമായി. രണ്ടാളും ഒരുമിച്ചുള്ള പ്രൊജക്ടുകള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. തന്റെ ലക്ഷ്യം സിനിമ മാത്രമാണെന്നാണ് ഗബ്രി പറയുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി തനിക്ക് പ്ലാനുകള്‍ ഒന്നുമില്ലെന്ന് ജാസ്മിനും പറയുന്നു. കാരണം താന്‍ എന്താ ആഗ്രഹിച്ചാലും അതൊന്നും നടക്കാറില്ല.
അതുകൊണ്ട് നടക്കുന്നത് പോലെ നടക്കട്ടെ എന്ന് വിചാരിക്കുന്നുള്ളു. അത് നടക്കണം ഇത് ചെയ്യണം എന്നുള്ള പദ്ധതികളൊന്നും തനിക്കില്ലെന്ന് ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഞങ്ങളുടെ രണ്ടാളുടെ ഫാമിലികൾ തമ്മിൽ കണ്ടുമുട്ടിയിട്ടില്ല. പക്ഷേ ഗബ്രി എന്റെ വീട്ടിൽ വരികയും മാതാപിതാക്കളെ കാണുകയും ഞാൻ ഗബ്രിയുടെ വീട്ടിൽ പോവുകയും മമ്മി ഉണ്ടാക്കി തരികയും ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. പിന്നെ കുറെ ആൾ ഉണ്ടാക്കിയിരിക്കുന്നത് ജാസ്മിന്റെ ഫാമിലി എന്നെ കണ്ടാൽ അടിച്ചു കൊല്ലാൻ നിൽക്കുകയാണ് എന്നൊക്കെയാണ്. എന്താണ് ഏതാണെന്ന് ഒന്നും അറിയാതെ പ്രചരിപ്പിക്കാൻ വേണ്ടിയാണ് ആളുകൾ അങ്ങനെ പറയുന്നതെന്ന് ഇരുവരും പറയുന്നു.