യുപി; ജിപിഎസ് ഉപയോഗിച്ച് കാറോടിച്ച മൂന്ന് യുവാക്കള്‍ തകര്‍ന്ന പാലത്തില്‍ നിന്ന് നദിയിലേയ്ക്ക് വീണ് ദാരുണമായി മരണപ്പെട്ടു.ഇന്ന് രാവിലെ ബറേലിയില്‍ നിന്ന് ബദൗണ്‍ ജില്ലയിലെ ഡാറ്റാഗഞ്ചിലേക്ക് പോകുമ്പോള്‍ ഫരീദ്പൂരില്‍ വെച്ചാണ് അപകടം നടന്നത്. വിവാഹത്തിന് പോകുന്നവരാണ് മരണപ്പെട്ടത്. തകര്‍ന്ന പാലത്തില്‍ നിന്ന് അന്‍പത് അടി താഴ്ച്ചയിലേയ്ക്കാണ് കാര്‍ പതിച്ചത്. പ്രദേശവാസികളാണ് അപകടം നടന്നത് കണ്ടത്.
പെട്ടെന്ന് തന്നെ അപകടത്തില്‍പ്പെട്ട വാഗണ്‍ ആര്‍ രാംഗംഗ നദിയില്‍ നിന്ന് അവര്‍ പുറത്തെടുത്തു. സഹോദരങ്ങളായ മൂന്ന് പേരായിരുന്നു കാറില്‍ ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് തന്നെ മൂവരും മരണപ്പെട്ടു. പ്രദേശവാസികള്‍ പോലീസിനെ അറിയിക്കുകയും പോലീസെത്തി പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ വിട്ടുനല്‍കി. മരണപ്പെട്ടവര്‍ പൊതുവെ യാത്രകള്‍ക്ക് ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കുമായിരുന്നുവെന്നും തകര്‍ന്ന പാലം പുതുക്കി പണിയാതെ ഭരണത്തിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.