ഭുവനേശ്വര്‍: 2024ലെ പാര്‍ലമെന്റ് ശീതകാല സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്ക ണമെന്ന് ആവശ്യപ്പെട്ട് ബിജെഡി എംപിമാര്‍ ഞായറാഴ്ച പാര്‍ലമെന്റില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രാദേശിക സംഘടനയുടെ ന്യൂനപക്ഷ സെല്‍ രാജ്ഭവനു മുന്നില്‍ പ്രകടനം നടത്തുകയും ഭുവനേശ്വര്‍ സബ് കളക്ടര്‍ മുഖേന രാഷ്ട്രപതിക്ക് ഒരു മെമ്മോ റാണ്ടം സമര്‍പ്പിക്കുകയും ചെയ്തു.
പാര്‍ലമെന്റില്‍ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് പ്രാഥമിക പങ്കാളികളോട്, പ്രത്യേകിച്ച് മുസ്ലീം സമുദായത്തോട് കൂടിയാലോചിച്ചിട്ടില്ലെന്നും ഈ നിര്‍ദ്ദിഷ്ട ബില്‍ പിന്‍വലിക്കണമെന്നും പാര്‍ലമെന്റില്‍ എന്തെങ്കിലും ഭേദഗതികള്‍ അവതരിപ്പിക്കുന്നതിനുമുമ്പ് അവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് പങ്കാളികളുമായി സമഗ്രമായ കൂടിയാലോചനകള്‍ നടത്തണമെന്നും നേതാക്കള്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് ഉള്‍പ്പടെ ഇന്ത്യയുടെ മറ്റ് പല ഭാഗങ്ങളില്‍ ഹിന്ദു ക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടെയും കാര്യത്തില്‍, ഹിന്ദു വിശ്വാസം പിന്തുടരുന്ന വ്യക്തികളെ മാത്രമേ മാനേജിംഗ് ബോര്‍ഡുകളില്‍ നിയമിക്കുന്നുള്ളൂ, മതപരമായ സംരക്ഷണത്തിന് അത്തരത്തിലുള്ള സമീപനം ആവശ്യമാണെന്നും സമാനമായ തത്വം വഖഫ് ബോര്‍ഡുകള്‍ക്കും ബാധകമാക്കണമെന്നും നേതാക്കള്‍ വ്യക്തമാക്കി.
മതപരവും സാമൂഹികവുമായ ക്ഷേമത്തിന് പവിത്രവും അവിഭാജ്യവുമായ വഖഫ് സ്വത്തുക്കളുടെ സ്വയംഭരണം, സംരക്ഷണം, എന്നിവയില്‍ വഖഫ് ബില്ലിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതാണെന്ന് ബിജെഡി ആര്‍എസ് അംഗവും ന്യൂനപക്ഷ സെല്‍ പ്രസിഡന്റുമായ മുസിബുള്ള ഖാന്‍ ആരോപിച്ചു. എന്നാല്‍ ഒരു മതത്തെയും ഹനിക്കുന്ന തരത്തിലുള്ള ഭേദഗതികള്‍ ഉണ്ടാകില്ലെന്നാണ് ബിജെപി നിലപാട്.