അർജുന്റെയും ശ്രീതുവിന്റെയും വിവാഹം

ബിഗ് ബോസ് മലയാളം സീസൺ സിക്സിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ താരങ്ങളാണ് അർജുനും ശ്രീതുവും. ബിഗ് ബോസ് കഴിഞ്ഞു മാസങ്ങൾ പിന്നിട്ടിട്ടും ഇതിനു മാറ്റമൊന്നുമില്ല. താരങ്ങളുടെ ഓരോ വിശേഷങ്ങളും അത്തരത്തിലാണ് ആരാധകർ കൊണ്ടാടുന്നത്. ഇപ്പോഴിതാ, ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് അർജുനും ശ്രീതുവും ഒന്നിക്കുന്ന ഒരു ആൽബത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.

കല്യാണം കഴിക്കാനായി തയാറെടുത്തിരിക്കുന്ന അർജുനെയും ശ്രീതുവിനെയുമാണ് മോഷൻ പോസ്റ്ററിൽ കാണാൻ കഴിയുക. ഇവർക്ക് പിന്നിൽ ബിഗ് ബോസ് താരങ്ങളായ സിജോയെയും ശരണ്യയെയും രതീഷിനെയും കാണാം. കൂടാതെ ഈ ആൽബം അവതരിപ്പിച്ചിരിക്കുന്നത് ബിഗ് ബോസ് താരം ശരണ്യ തന്നെയാണ്. വിനു വിജയ് ആൽബം സംവിധാനം ചെയ്തിരിക്കുമ്പോൾ മലയാളികളുടെ സ്വന്തം വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

എന്തായാലും ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ ജോഡിയാണ്‌ അർജുനും ശ്രീതുവും. തുടക്കത്തിൽ ഇരുവരും തമ്മിൽ അത്ര വലിയ സൗഹൃദമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പതിയെ അവർ പോലുമറിയാതെ അവരുടെ സൗഹൃദം വളരുകയും അത് ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ‘ശ്രീജുൻ’ എന്ന പേരിലായിരുന്നു ഇരുവരേയും ആരാധകർ ആഘോഷിച്ചത്. ഒരുപക്ഷെ ജാസ്മിൻ-ഗബ്രി കോമ്പോയേക്കാൾ ഷോയിൽ സ്വീകാര്യത ലഭിച്ചതും ഇവർക്കായിരുന്നു. വളരെ സ്വാഭാവികമായാണ് ഇരുവർക്കും ഇടയിൽ സൗഹൃദം ഉണ്ടായതെന്നും അതിനാലാണ് വിമർശനങ്ങൾ കുറഞ്ഞതെന്നുമാണ് ആരാധകർ ചൂണ്ടിക്കാട്ടിയത്.

അതേസമയം, ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്ന സംശയം ആരാധകർക്കുമുണ്ട്. ബിഗ് ബോസിന് ശേഷവും തങ്ങളുടെ ബന്ധം അതുപോലെ തന്നെ നിലനിർത്തുന്ന അർജുനും ശ്രീതുവും വിവാഹത്തിലൂടെ ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്ന പ്രേക്ഷകരും നിരവധിയാണ്. പല പ്രേക്ഷകരും തങ്ങളുടെ ആഗ്രഹം പരസ്യമായി തന്നെ പറയുകയും ചെയ്തിട്ടുണ്ട്. രണ്ട് പേരും പ്രണയിച്ച് വിവാഹിതാരായാൽ അത് കിടിലൻ ജോഡിയാകുമെന്ന കമന്റുകളൊക്കെ ഇരുവരുടേയും ഒന്നിച്ചുള്ള വീഡിയോകൾക്ക് എത്താറുണ്ട്. ചിലപ്പോഴൊക്കെ ഇത്തരം ചോദ്യം നേരിടേണ്ടി വന്നപ്പോള്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നായിരുന്നു അർജുന്റേയും ശ്രീതുവിന്റേയും മറുപടി. അതേസമയം, ഇപ്പോൾ ആരാധകരുടെ കാത്തിരിപ്പ് മുഴുവൻ ഈ ആൽബത്തിന് വേണ്ടിയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments