National

186 വര്‍ഷം പഴക്കമുള്ള രാഷ്ട്രപതി ഭവനം ഇനി പൊതുജനങ്ങള്‍ക്ക് കാണാം

ഡെറാഡൂണ്‍: ഡെറാഡൂണിലെ 186 വര്‍ഷം പഴക്കമുള്ള രാഷ്ട്രപതി ഭവനം സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കും. 2025 ഏപ്രില്‍ മുതലാണ് സന്ദര്‍ശകര്‍ക്കായി ഇത് തുറക്കുന്നത്. രാജ്പൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ രാഷ്ട്രപതി ഭവനമാണ് പൊതു ജനങ്ങള്‍ക്കായി തുറന്നിടുന്നത്. പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന്റെ നിര്‍ദേശപ്രകാരം രാഷ്ട്രപതിയുടെ സെക്രട്ടേറിയേ റ്റിലെ ഉദ്യോഗസ്ഥര്‍ ശനിയാഴ്ച ഡെറാഡൂണിലെത്തുകയും തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും വീട്ടില്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റില്‍ ഉന്നതതല യോഗം നടത്തുകയും ചെയ്തിരുന്നു.

21 ഏക്കറിലാണ് ഈ ചരിത്ര സൗധം വ്യാപിച്ചു കിടക്കുന്നത്. ഈ സമുച്ചയം നിലവില്‍ രാഷ്ട്രപതിയുടെ അംഗരക്ഷകന്റെ മേല്‍നോട്ടത്തിലാണ് ഉള്ളത്. പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുന്ന മൂന്നാമത്തെ രാഷ്ട്രപതി ഭവനമാണിത്. നേരത്തെ രാഷ്ട്രപതിയുടെ നിര്‍ദേശപ്രകാരം ഹൈദരാബാദിലെ രാഷ്ട്രപതി നിലയവും മഷോബ്രയിലെ രാഷ്ട്രപതിയുടെ വസതിയും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. ഇന്ത്യന്‍ ആര്‍മിയുടെ 251 വര്‍ഷം പഴക്കമുള്ള റെജിമെന്റായ പിബിജിയുടെയും 186 വര്‍ഷം പഴക്കമുള്ള സ്റ്റേബിളുകളുടെയും ചരിത്രവും രാഷ്ട്രപതിയുടെ വസതിയും അടുത്തറിയാനും കാണാനും ചരിത്ര ശേഷിപ്പുകള്‍ കാണാനും ഈ സമയത്ത് ആളുകള്‍ക്ക് അവസരം ലഭിക്കും.

മാത്രമല്ല, ചുറ്റും വ്യാപിച്ചു കിടക്കുന്ന മനോഹരമായ പൂന്തോട്ടങ്ങളും കഫറ്റീരിയകളും ആളുകള്‍ക്ക് കാണാനും ആസ്വദിക്കാനാകും. പൊതു ജനങ്ങള്‍ക്കായി നല്‍കുന്നതിന് മുന്‍പ്്് വൈദ്യുതി, വെള്ളം, പാര്‍ക്കിങ് സൗകര്യം എന്നിവ ഉറപ്പാക്കും.പിബിജി സിഒ കേണല്‍ അമിത് ബെര്‍വാള്‍, ഒഎസ്ഡി സ്വാതി ഷാഹി, ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സെക്രട്ടറി ഷൈലേഷ് ബഗോളി, സച്ചിന്‍ കുര്‍വെ, പങ്കജ് കുമാര്‍ പാണ്ഡെ, ഡിഎം ഡെറാഡൂണ്‍ സവിന്‍ ബന്‍സാല്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x