ചേലക്കരയിൽ ചുവപ്പ്; ജനവിരുദ്ധ വികാരമില്ലെന്ന് യു.ആർ പ്രദീപ്

ചേലക്കരയിൽ ചുവപ്പ്; ജനവിരുദ്ധ വികാരമില്ലെന്ന് യു.ആർ പ്രദീപ്

ചേലക്കര: കേരളത്തിൽ ജനവിരുദ്ധ വികാരമില്ലെന്ന് ചേലക്കര ഇടതുപക്ഷ സ്ഥാനാർത്ഥി യു.ആർ പ്രദീപ്. വോട്ടെണ്ണെൽ പാതി നിലയിലെത്തിയപ്പോൾ തന്നെ ചേലക്കരയിൽ ഇടതിനാണ് വിജയമെന്ന സൂചനയാണ് ഉണ്ടാകുന്നത്. ഇതോടെയാണ് സ്ഥാനാർത്ഥി പ്രതികരണം നടത്തി രം​ഗത്ത് എത്തിയിരിക്കുന്നത്.

ചേലക്കരയിലെ ജനങ്ങൾ ഇടത് പക്ഷത്തെ കൈവിട്ടിട്ടില്ല, ചേർത്ത് പിടിക്കുമെന്ന പൂർണവിശ്വാസമുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചേലക്കരയിൽ ഇടത് മുന്നണി ജയിച്ചാൽ അത് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നതിന്റെ സൂചനയാകുമെന്നും അദ്ദേഹം പറയുന്നു. നിലവിലത്തെ സാഹചര്യത്തിൽ 10000 വോട്ടുകളുടെ ലീഡ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

അതേ സമയം ചേലക്കരയിൽ ഇടത് പ്രവർത്തകർ വിജയഘോശങ്ങൾ തുടങ്ങിയിട്ടുണ്ട്. വിജയാശംസകളും വന്നു തുടങ്ങുന്നു എന്നാണ് ചേലക്കര തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്നത്. വോട്ടണ്ണെൽ പുരോ​ഗമിക്കവെ

ചേലക്കര വൻ ഭൂരിപക്ഷത്തോടെ മുന്നേറുമ്പോൾ ‘ചെങ്കോട്ടയാണ് ഈ ചേലക്കര’ എന്ന പോസ്റ്റുമായി കെ രാധാകൃഷ്ണൻ എം പി രം​ഗത്ത് എത്തിയിരുന്നു.

അതേ സമയം ഉപ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ രണ്ടുമണിക്കൂർ പിന്നിടുമ്പോൾ ചേലക്കരയിൽ 7275 വോട്ടിനു മുന്നിലാണ് യു ആർ പ്രദീപിന് ലഭിച്ചിരിക്കുന്നത്. കെ രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിലേക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി യു ആർ പ്രദീപ് ഇവിടേക്ക് എത്തിയത്.

ചേലക്കര, കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂർ, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, ദേശമംഗലം, വരവൂർ എന്നീ ഒമ്പത് പഞ്ചായത്തുകളാണ് ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്നത്. മണ്ഡലത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പ്‌ കൂടിയായിരുന്നു ഇത്‌. 72.77 ശതമാനം പോളിങ്ങാണ്‌ രേഖപ്പെടുത്തിയത്‌.

1,55,077 പേർ വോട്ട് ചെയ്‌തപ്പോൾ ബൂത്തിലേക്കെത്തിയത്‌ കൂടുതലും സ്‌ത്രീകളായിരുന്നു. വോട്ട്‌ ചെയ്തവരിൽ 82,757 സ്‌ത്രീകളും 72,319 പുരുഷന്മാരും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടും. 2021ൽ 77.40 ശതമാനമായിരുന്നു പോളിങ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments