പാലക്കാട്: പാലക്കാട് വിജയമുറപ്പിച്ച് കോൺഗ്രസ് നേതാക്കൾ. ബിജെപി കോട്ടകൾ പിടിച്ച് ഇടത് മുന്നണിയെ പിറകിലാക്കി ആദ്യമത്സരത്തിൽ തന്നെ കോൺഗ്രസിന്റേതായുള്ള ട്രെന്റാണ് രാഹുൽമാങ്കൂട്ടത്തിൽ നേടുന്നത്. വോട്ടെണ്ണൽ നാലം ഘട്ടത്തിൽ എത്തിയപ്പോൾ തന്നെ യുവ നേതാക്കളൊക്കെ പ്രതികരണം നൽകി കയിഞ്ഞു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.ടി ബൽറാം, വടകര എംപി ഷാഫി പറമ്പിൽ എന്നിവരൊക്കെ രാഹുൽമാങ്കൂട്ടത്തിന് വിജയാശംസകൾ അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
“പാലക്കാട് രാഹുൽ തന്നെ. ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം.എൽ.എ.യാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി” എന്നാണ് കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.ടി ബൽറാം സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.
വിജയ സൂചകമായ തംസപ്പ് ചിഹ്നത്തോടെ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം നിൽക്കുന്ന ചിത്രം പങ്ക് വച്ചാണ് വടകര എംപി ഷാഫി പറമ്പിൽ രാഹുൽ മാങ്കൂട്ടത്തിനായി പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത്.
അതേ സമയം പാലക്കാട് യുഡിഎഫ് പ്രവർത്തകർ ചെറിയ രീതിയിൽ ആഘോഷപ്രവ്രർത്തനങ്ങൾക്ക് ആരംഭം കുരിച്ചിട്ടുണ്ട്. ഷാഫി പറമ്പിലിനെ ഏറ്റെടുത്ത പാലക്കാടൻ ജനത രാഹുൽ മാങ്കൂട്ടത്തിലിനെ ഏറ്റെടുക്കുന്നു എന്ന് തന്നെയാണ് വോട്ടെണ്ണെൽ സാഹചര്യത്തിൽ വ്യക്തമാകുന്നന്നതെന്ന് രാഷ്ട്രീയ നിരീക്ഷകരും പ്രതികരിക്കുന്നു.
തിരഞ്ഞെടുപ്പ് തുടക്കത്തിൽ തന്നെ കോൺഗ്രസിനെ പ്രതിരോധത്തിലാക്കാൻ ഇടത്പക്ഷം പയറ്റിയ ട്രോളി ബാഗ് വിവാദം എല്ലാം നാടകമെന്നത് ജനം തിരിച്ചറിഞ്ഞു എന്നാണ് പ്രവർത്തകരെ ആവേശം കൊള്ളിക്കുന്നത്. അതിനാൽ തന്നെ ട്രോളി ബാഗടക്കം ഉപയോഗിച്ചുകൊണ്ടുള്ള ആഘോഷപ്രവർത്തനങ്ങളാണ് പാലക്കാടൻ ജനതയ്ക്ക് മുന്നിൽ അരങ്ങേറുന്നത്.