പാലക്കാട്: ജനാധിപത്യ പാലക്കാടിൽ പുതിയ സൂര്യോദയമുണ്ടാകുമെന്ന് പറഞ്ഞ് ഫലപ്രഖ്യാപനത്തിൽ പ്രതീക്ഷ പുലർത്തിയ പി സരിന് അടിപതറുന്നു എന്ന തരത്തിലാണ് പാലക്കാട് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നത്. ബിജെപി കോൺഗ്രസ് കോട്ടയായിട്ടുള്ള പാലക്കാട് വോട്ടു നില ഉയർത്തിക്കൊണ്ടാണ് രാഹുൽമാങ്കൂട്ടത്തിന്റെ വോട്ടുകളുടെ നില പോകുന്നത്.
നിലവിൽ ബിജെപി ലീഡ് നിലനിർത്തി എന്നു പറയുമ്പോൾ വോട്ടണ്ണെലിന്റെ ആദ്യ ഘട്ടം എന്നതിനാൽ ഇതിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് സൂചന. അതേ സമയം ലീഡ് നിലനിർത്തിയെങ്കിലും ബിജെപിയ്ക്ക് ലഭിച്ച് കൊണ്ടിരുന്ന വോട്ടിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.
ആദ്യമായി മത്സരത്തിനിറങ്ങിയ രാഹുൽ മാങ്കൂട്ടം ബിജെപി സ്ഥാനാർത്ഥിയായ സി കൃഷ്ണകുമാറിനെ പിന്നിലാക്കി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലേക്കെത്തുമ്പോൾ യുഡിഎഫ് ബിജെപി കോട്ടകളിലും സ്ഥാനമുറപ്പിച്ചു എന്ന് തന്നെ മനസ്സിലാക്കാം. 3000ൽ ആധികം വോട്ടുകളുടെ ലീഡാണ് രാഹുൽ മാങ്കൂട്ടത്തിൽ മൂന്നാം ഘട്ടത്തിൽ രാഹുൽ മുന്നിലെത്തിയിരിക്കുന്നത്.
അതേ സമയം കോൺഗ്രസിനെ പ്രതിരോധത്തിലാക്കി ഇടതുമുന്നണിയിലെത്തിയ പി സരിൻ ഇപ്പോഴും മൂന്നാം സ്ഥാനത്താണ് തുടരുന്നത്. ആദ്യ മത്സരം എന്നതിനാൽ പി സരിനും വളരെ നിർണായകമായ തിരഞ്ഞെടുപ്പ് തന്നെയായിരുന്നു ഇപ്പോൾ നടന്നത്. തിരഞ്ഞെടുപ്പ് വിജയത്തിൽ പൂർണ ആത്മവിശ്വാസത്തിലായിരുന്നു പി സരിൻ ഇന്ന് രാവിലെ വരെ.
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ജയസാധ്യത എൽഡിഎഫിന് തന്നെയെന്നായിരുന്നു എൽഡിഎഫ് സ്വാതന്ത്ര്യ സ്ഥാനാർഥി പി സരിൻ വോട്ടെണ്ണൽ ആരംഭത്തിന് തൊട്ടു മുമ്പും പ്രതികരിച്ചത്. ആശങ്കകൾ ഒന്നുമില്ലെന്നും ചില റൗണ്ടിലെ വോട്ടുകൾ എണ്ണുന്നത് പ്രധാനമാണെന്നും പി സരിൻ പറഞ്ഞിരുന്നു.
പാർട്ടി ഒരുമിച്ചുനിന്ന് നടത്തിയ പോരാട്ടമാണിതെന്നും പി സരിൻ പറഞ്ഞു. നഗരസഭാ പരിധിയിൽ ബിജെപി ലീഡ് ചെയ്യും എന്നതിൽ തർക്കമില്ല. എന്നാൽ അവർക്ക് പിന്നിൽ എൽഡിഎഫ് ഉണ്ടാകും. പിരായിരിയിൽ 10,000ത്തലധികം വോട്ടുകൾ പോൾ ചെയ്തിട്ടില്ല.
എന്നാൽ 14 റൗണ്ടുകൾ എണ്ണുമ്പോളേക്കും എൽഡിഎഫ് മുന്നിൽ തന്നെ ഉണ്ടാകുമെന്നും പി സരിൻ പറഞ്ഞു. പാലക്കാട് താമര വിരിയുമെന്നത് കൃഷ്ണകുമാറിന്റെ പ്രതീക്ഷ മാത്രമാണെന്നും സരിൻ പറഞ്ഞു. കണ്ണാടിയിലും മാത്തൂരിലും ശ്രീധരനെക്കാൾ പ്രകടനം നടത്താൻ സാധിക്കുമെന്ന് കൃഷ്ണകുമാർ പ്രതീക്ഷിക്കുക പോലും വേണ്ട.
ജനാധിപത്യ പാലക്കാടിൽ പുതിയ സൂര്യോദയമുണ്ടാകുമെന്നും കൃഷ്ണകുമാറിന് മറുപടിയായി സരിൻ പറഞ്ഞിരുന്നു.
പാലക്കാട് ഇത്തവണ 70.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 73.71 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. പാലക്കാട് എല്‍ഡിഎഫിന് വേണ്ടി പി സരിന്‍ യുഡിഎഫിന് വേണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ എന്‍ഡിഎയ്ക്ക് വേണ്ടി സി കൃഷ്ണകുമാര്‍ എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായത്.