National

മഹായൂതി സഖ്യത്തിൻ്റെ വിജയത്തിന് അഭിന്ദനവുമായി പ്രധാനമന്ത്രി

ഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹായൂതി സഖ്യത്തിന്റെ വിജയത്തിന് അഭിന്ദനവുമായി പ്രധാനമന്ത്രി. വികസനം വിജയിക്കുന്നു. സദ്ഭരണം വിജയിക്കുന്നു. ഐക്യത്തോടെ ഞങ്ങള്‍ ഇനിയും ഉയരത്തില്‍ കുതിക്കുമെന്നാണ് എക്‌സില്‍ മോദി കുറിച്ചത്. മഹാരാഷ്ട്രയിലെ എന്റെ സഹോദരി സഹോദരന്മാര്‍ക്ക്.. പ്രത്യേകിച്ച് സംസ്ഥാനത്തെ യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും… എന്‍ഡിഎയ്ക്ക് ചരിത്രപരമായ അധികാരം ലഭിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി. ഈ വാത്സല്യവും ഊഷ്മളതയും സമാനതകളില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ 288 അസംബ്ലി സീറ്റുകളില്‍ 233 എണ്ണത്തിലും മഹായൂതിക്ക് തന്നെയാണ് ജയം ഉണ്ടായത്. പ്രതിപക്ഷമായ മഹാ വികാസ് അഘാഡി 50 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. അതേസമയം, ജാര്‍ഖണ്ഡിലെ ലീഡിനെ പറ്റിയും മോദി നന്ദി അറിയിച്ചു. ഞങ്ങള്‍ക്ക് നല്‍കിയ പിന്തുണയ്ക്ക് ജാര്‍ഖണ്ഡിലെ ജനങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു.

ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിലും സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിലും ഞങ്ങള്‍ എന്നും മുന്‍പന്തിയിലായിരിക്കും. പ്രധാനമന്ത്രി ജെഎംഎമ്മിനും ഭരണ സഖ്യത്തിനും അവരുടെ വിജയത്തിന് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. .

Leave a Reply

Your email address will not be published. Required fields are marked *