7,600 രൂപ മുതല്‍ തുടങ്ങുന്ന നൂബിയ വി 70 പ്രീ ഓര്‍ഡറിലൂടെ ഇപ്പോള്‍ സ്വന്തമാക്കാം

നൂബിയ വി 70 സ്മാര്‍ട്ട്‌ഫോണിന്റെ ഡിസൈന്‍ പുറത്ത് വിട്ട് കമ്പിനി. 6.7 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍ സജ്ജീകരിച്ചിരിക്കുന്ന ഈ സ്മാര്‍ട്ട്ഫോണില്‍ ആപ്പിളിന്റെ ഡൈനാമിക് ഐലന്‍ഡ് ഫീച്ചറിനോട് സാമ്യമുള്ള ലൈവ് ഐലന്‍ഡ് 2.0 ഫീച്ചറുമുണ്ട്. നൂബിയ വി 70 ഡിസൈനില്‍ 4 ജിബി റാമും 256 ജിബി സ്റ്റോറേജും സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ഇത് 22.5 വാട്ട് ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്.

ഏകദേശം 7,600 രൂപ മുതലാണ് ഇതിന്‍രെ വില തുടങ്ങുന്നത്. കൂടാതെ, സ്മാര്‍ട്ട്‌ഫോണ്‍ ഫിലിപ്പൈന്‍സില്‍ പ്രീ-ഓര്‍ഡറിന് ലഭ്യമാണ്, ഓറഞ്ച്, ഗ്രീന്‍, പിങ്ക്, ഗ്രേ കളര്‍ എന്നീ കളറുകളില്‍ ഫോണ്‍ ലഭ്യമാണ്. നവംബര്‍ 28 ന് ലസാഡ, ഷോപ്പി തുടങ്ങിയ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലൂടെ വില്‍പ്പനയ്‌ക്കെത്തും. രണ്ട് നാനോ സിമ്മുകള്‍ ഇടാന്‍ പറ്റുന്ന ഈ ഫോണില്‍ 6.7 ഇഞ്ച് എല്‍സിഡി സ്‌ക്രീനാണുള്ളത്. 4 ജിബി റാമുമായിട്ടുള്ള 12എന്‍എം ഒക്ടാ കോര്‍ ചിപ്സെറ്റാണ് ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments