
നെതന്യാഹുവിൻ്റെ അറസ്റ്റ് ; ജി7 മന്ത്രിമാര്‍ ചര്‍ച്ച നടത്തും
റോം: നെതന്യാഹുവിനെതിരായ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ടിനെക്കുറിച്ച് അടുത്തയാഴ്ച ഇറ്റലിയില്‍ നടക്കുന്ന ജി 7 മന്ത്രിമാരുടെ യോഗം ചര്‍ച്ച ചെയ്യുമെന്ന് ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പറഞ്ഞു. അറസ്റ്റിനെ പറ്റി വിശദമായി വ്യക്തമാക്കേണ്ടതുണ്ടെന്നാണ് മന്ത്രിയുടെ പ്രസ്താവന. ഇസ്രായേല്‍ പ്രധാനമന്ത്രിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള ഐസിസിയുടെ തീരുമാനത്തെ ഇസ്രായേലും സഖ്യകക്ഷികളും അപലപിച്ചിരുന്നു. എന്നാല്‍ തുര്‍ക്കിയും മറ്റ് ഗ്രൂപ്പുകളും ഈ നീക്കത്തെ സ്വാഗതം ചെയ്യുകയായിരുന്നു.
ഇസ്രായേല്‍ പ്രധാനമന്ത്രി ഇറ്റലിയിലെത്തിയാല്‍ ഇറ്റലിക്ക് അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ വ്യാഴാഴ്ച പറഞ്ഞു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ റോമിനടുത്തുള്ള ഫിയുഗിയില്‍ നടക്കുന്ന സെവന്‍ ഓഫ് സെവന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്റെ അജണ്ടയില്‍ വിഷയം ചര്‍ച്ച ചെയ്യുകയും അറസ്റ്റാനന്തര കാര്യങ്ങളിലേയ്ക്ക് നീങ്ങുകയാണെന്നും പറഞ്ഞു.