സർക്കാർ ജീവനക്കാർക്കുള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പില്‍ (MEDISEP – Medical Insurance for state employees and pensioners) ആനുകൂല്യം ലഭ്യമല്ലാത്ത എംപാനല്‍ഡ് ആശുപത്രികളില്‍ മെഡിക്കല്‍ റീ ഇംബേഴ്സ് ആനുകൂല്യം അനുവദിച്ച് സർക്കാർ ഉത്തരവായി. ജീവനക്കാരന്റെ മെഡിസെപ്പിലെ പ്രതിവർഷ ഇൻഷുറൻസ് പരിരക്ഷാ പരിധി അധികരിച്ച കാരണത്താൽ മെഡിസെപ്പിൽ നിന്നും ചികിത്സാ ആനുകൂല്യം ലഭ്യമാകാത്ത സാഹചര്യത്തിൽ കെ.ജി.എസ്.എം.എ ചട്ടങ്ങൾ പ്രകാരം എംപാനൽ ചെയ്തട്ടുള്ളതോ മെഡിസെപ്പിൽ ഉൾപ്പെട്ടിട്ടുള്ളതോ ആയ സർക്കാർ – സർക്കാരേതര ആശുപത്രികളിൽ നടത്തിയ ചികിത്സകളുടെ ചെലവ് പ്രസ്തത വസ്തുത വ്യക്തമാക്കിയിട്ടുള്ള മെഡിസെപ്പിൽ നിന്നുള്ള രേഖകളുടെയും പരിശോധനയുടെയും അടിസ്ഥാനത്തിൽ കെ.ജി.എസ്.എം.എ. ചട്ടങ്ങൾ പ്രകാരം പ്രതിപൂരണം ചെയ്തു നൽകാവുന്നതാണെന്നാണ് ഉത്തരവ്. 22.11.2024നാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
ഉത്തരവിലെ വ്യവസ്ഥകള്‍ ചുവടെ:
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മെഡിസെപ്പ് എന്ന പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, പരാമർശത്തിലെ ഉത്തരവ് പ്രകാരം സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ള സാഹചര്യത്തിൽ, 1960-ലെ കെ.ജി.എസ്.എം.എ. (The Kerala Government Servants’ Medical Attendance Rules, 1960) ചട്ടങ്ങൾ പ്രകാരം ജീവനക്കാർക്കും അധ്യാപകർക്കും ലഭ്യമായിരുന്ന ചികിത്സാ ആനുകൂല്യങ്ങളിൽ മെഡിസെപ്പ് പ്രാബല്യ തീയതി (01.07.2022) മുതൽ ഉചിതമായി തുടരേണ്ട ആനുകൂല്യങ്ങൾ തുടർന്നും അനുവദിക്കുന്നതിന് ചുവടെ ചേർക്കുന്ന വ്യവസ്ഥകൾ നിശ്ചയിച്ചു പൊതുമാനദണ്ഡങ്ങൾ പുറപ്പെടുവിക്കുന്നു.
i) പരാമർശത്തിലെ സർക്കാർ ഉത്തരവ് പ്രകാരം സർക്കാർ ആശുപത്രികളിൽ (Govt. Hospitals and Super Specialty Hospitals in Govt. sector in the State) 2 1960- കെ.ജി.എസ്.എം.എ. ചട്ടങ്ങൾ പ്രകാരമുള്ള ഒ.പി. ചികിത്സ അനുവദിച്ച് നൽകിയിട്ടുണ്ട്. ഇതിന് തുടർച്ചയായി, കെ.ജി.എസ്.എം.എ ചട്ടങ്ങൾ പ്രകാരം എംപാനൽ ചെയ്തിട്ടുള്ള സർക്കാരേതര ആശുപത്രികളിലെ ഒ.പി. ചികിത്സയ്ക്കും ഈ ആനുകൂല്യം അനുവദിച്ചു നൽകാവുന്നതാണ്.
ii) മെഡിസെപ്പിന്റെ പരിധിയിൽപ്പെടാത്ത, ആയുർവേദം, ഹോമിയോപ്പതി തുടങ്ങിയ ചികിത്സാ സമ്പ്രദായങ്ങളിലെ ചികിത്സകൾക്ക് കെ.ജി.എസ്.എം.എ ചട്ടങ്ങൾ പ്രകാരം അനുവദനീയമായ ചികിത്സാ ആനുകൂല്യം മെഡിസെപ്പ് നിലവിൽ വന്നതിനുശേഷവും നിലവിലുള്ള വ്യവസ്ഥകൾ പാലിച്ചുകൊണ്ട് തുടർന്നും അനുവദിക്കുന്നതാണ്.
III) സർക്കാർ ആശുപത്രികളിലും കെ.ജി.എസ്.എം.എ. ചട്ടങ്ങൾ പ്രകാരം എംപാനൽ ചെയ്തിട്ടുള്ള സർക്കാരേതര ആശുപത്രികളിലും കെ.ജി.എസ്.എം.എ. ചട്ടങ്ങൾ പ്രകാരം അനുവദനീയമായതും എന്നാൽ മെഡിസെപ്പിലെ ചികിത്സാ പാക്കേജുകളിൽ ഉൾപ്പെട്ടിട്ടില്ലാത്തതുമായ കിടത്തി ചികിത്സകൾക്ക് കെ.ജി.എസ്.എം.എ. ചട്ടങ്ങൾ പ്രാകാരമുള്ള ചികിത്സാ ആനുകുല്യങ്ങൾ (ചികിത്സാ ചെലവിന്റെ പ്രതിപൂരണവും പലിശരഹിത ചികിത്സാ അഡ്വാൻസും) മെഡിസെപ്പ് നിലവിൽ വന്നതിനുശേഷവും തുടർന്നും അനുവദിക്കുന്നതാണ്.
iv) കെ.ജി.എസ്.എം.എ. ചട്ടങ്ങൾ പ്രകാരം എംപാനൽ ചെയ്തിട്ടുള്ളതും എന്നാൽ മെഡിസെപ്പിൽ ചേർന്നിട്ടില്ലാത്തതുമായ ആശുപത്രികളിൽ ഈ ഉത്തരവ് തീയതിയ്ക്ക് മുൻപ് വരെ നടത്തിയ, കെ.ജി.എസ്.എം.എ. ചട്ടങ്ങൾ പ്രകാരം അനുവദനീയമായ കിടത്തി ചികിത്സകളുടെ ചെലവ് കെ.ജി.എസ്.എം.എ. ചട്ടങ്ങൾ പ്രകാരം പ്രതിപൂരണം ചെയ്തു നൽകാവുന്നതാണ്. കെ.ജി.എസ്.എം.എ. ചട്ടങ്ങൾ പ്രകാരം എംപാനൽ ചെയ്തിട്ടുള്ള സംസ്ഥാനത്തിന് പുറത്തെ ആശുപത്രികളിലെ ചികിത്സകൾക്കും ഈ ആനുകൂല്യം അനുവദനീയമാണ്. ഈ ഖണ്ഡികയിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന ആനുകൂല്യം ഈ ഉത്തരവ് തീയതി മുതൽ ചുവടെ ഖണ്ഡിക എട്ടിന് വിധേയമായി പരിമിതപ്പെടുത്തുന്നു
v) ജീവനക്കാരന്റെ മെഡിസെപ്പിലെ പ്രതിവർഷ ഇൻഷുറൻസ് പരിരക്ഷാ പരിധി അധികരിച്ച കാരണത്താൽ മെഡിസെപ്പിൽ നിന്നും ചികിത്സാ ആനുകൂല്യം ലഭ്യമാകാത്ത സാഹചര്യത്തിൽ കെ.ജി.എസ്.എം.എ ചട്ടങ്ങൾ പ്രകാരം എംപാനൽ ചെയ്തട്ടുള്ളതോ മെഡിസെപ്പിൽ ഉൾപ്പെട്ടിട്ടുള്ളതോ ആയ സർക്കാർ – സർക്കാരേതര ആശുപത്രികളിൽ നടത്തിയ ചികിത്സകളുടെ ചെലവ് പ്രസ്തത വസ്തുത വ്യക്തമാക്കിയിട്ടുള്ള മെഡിസെപ്പിൽ നിന്നുള്ള രേഖകളുടെയും പരിശോധനയുടെയും അടിസ്ഥാനത്തിൽ കെ.ജി.എസ്.എം.എ. ചട്ടങ്ങൾ പ്രകാരം പ്രതിപൂരണം ചെയ്തു നൽകാവുന്നതാണ്.
vi) ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിലെ ചികിത്സകൾക്ക്, ടി ആശുപത്രി മെഡിസെപ്പിൽ എംപാനൽ ചെയ്യുന്നത് വരെ, കെ.ജി.എസ്.എം.എ. ചട്ടങ്ങൾ പ്രകാരമുള്ള ചികിത്സാ ചെലവിന്റെ പ്രതിപൂരണവും പലിശരഹിത ചികിത്സാ അഡ്വാൻസും അനുവദിക്കുന്നത് തുടരുന്നതാണ്.
vii) ഒരു ചികിത്സയ്ക്ക് ഒരേ സമയം മെഡിസെപ് ഇൻഷുറൻസ് പരിരക്ഷയും കെ.ജി.എസ്.എം.എ. ചട്ടങ്ങൾ പ്രകാരമുള്ള ചികിത്സാ ചെലവിന്റെ പ്രതിപൂരണവും പലിശരഹിത ചികിത്സാ അഡ്വാൻസ് ആനുകൂല്യവും അനുവദനീയമല്ല.
Viii) കെ.ജി.എസ്.എം.എ. ചട്ടങ്ങൾ പ്രകാരം അംഗീകരിക്കപ്പെട്ടതും എന്നാൽ മെഡിസെപ്പിൽ ചേർന്നിട്ടില്ലാത്തതുമായ ആശുപത്രികളിൽ ഈ ഉത്തരവ് തീയതി മുതൽ നടത്തുന്ന ഗുരുതരരോഗ ചികിത്സകളുടെ ((Liver transplantation, Bone marrow transplantation/Stem cell transplantation (related), Bone marrow Transplantation /stem cell transplantation (unrelated / Haploidentical), Cochlear implantation, renal implantation, Knee Joint Replacement, Total Hip replacement, Auditory brain Stem implant, isolated Heart /isolated lung implant, Hear lung transplant/Double lung transplant, cardiac resynchronization therapy (CRT with defibrilliator), ICD-Dual Chamber) ചികിത്സാ ചെലവിന്റെ പ്രതിപൂരണവും പലിശരഹിത ചികിത്സാ അഡ്വാൻസും അനുവദിക്കുന്നതിന്റെ അർഹത സംബന്ധിച്ച് ധനകാര്യ വകുപ്പ് കേസ് അടിസ്ഥാനത്തിൽ പരിശോധിച്ച് പ്രത്യേകമായി തീരുമാനം കൈക്കൊള്ളുന്നതാണ്.
Hi..