ഡല്‍ഹി; മഹായൂതി സഖ്യം നിലയുറപ്പിച്ച മഹാരാഷ്ട്രയില്‍ ഇനി ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യമാണ് ഉയര്‍ന്ന് വരുന്നത്. ജാര്‍ഖണ്ഡില്‍ ഇന്ത്യന്‍ ബ്ലോക്കിനെ നയിക്കുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) വീണ്ടും അധികാരം പിടിച്ചെടുത്തിരി ക്കുകയാണ്. ഇന്ത്യക്കുള്ള വലിയ ജനവിധിക്ക്’ ജാര്‍ഖണ്ഡിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി നന്ദി രേഖപ്പെടുത്തിയിരുന്നു.
സംസ്ഥാനത്തെ സഖ്യത്തിന്റെ ഈ വിജയം ഭരണഘടനയ്ക്കൊപ്പം ജലത്തിന്റെയും വനത്തിന്റെയും ഭൂമിയുടെയും സംരക്ഷണത്തിന്റെ വിജയമാണെന്നും അദ്ദേഹം എക്സില്‍ എഴുതി. എന്നിരുന്നാലും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്നും അതിനാല്‍ തന്നെ ഞങ്ങള്‍ അവ വിശദമായി വിശകലനം ചെയ്യുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം 81 നിയമസഭാ സീറ്റുകളില്‍ 56 എണ്ണത്തിലും മുന്നിട്ടു നിന്നതിനാല്‍ തുടര്‍ച്ചയായി വീണ്ടും ഭരണം പിടിക്കുകയാണ്. ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം 24 സീറ്റുകളില്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.