ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്റെ രണ്ടാമൂഴം തകര്‍ത്തിരിക്കുകയാണ്. മിന്നുന്ന തിളക്കം തന്നെയാണ് രണ്ടാംവരവില്‍ സോറന് അവകാശപ്പെടാനുള്ളത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കുറ്റവാളിയായി ഭൂമി കുംഭകോണത്തില്‍ ജയിലായപ്പോള്‍ നേടിയ വിജയമെല്ലാം ഒറ്റയടിക്ക് അസ്തപ്രഭമായിരുന്നു. എന്നാല്‍ ഇരട്ട തിളക്കത്തോടെയാണ് ഈ വിജയം ഹേമന്ത് കരസ്ഥമാക്കിയിരിക്കുന്നത്. ജനങ്ങള്‍ തന്നെ വിശ്വസിക്കുമെന്നും വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിക്കുമെന്നുമുള്ള ഉറപ്പില്‍ തന്നെയാണ് വീണ്ടും മത്സരിക്കാന്‍ ഹേമന്ത് കച്ചകെട്ടിയിറങ്ങിയത്. മുഖ്യമന്ത്രി പദവി അലങ്കരിക്കാന്‍ വീണ്ടും ഹേമന്ത് എത്തുമെന്നതില്‍ സംശയമില്ല.
ജനുവരി 31 ന് സോറന്റെ അറസ്റ്റിന് ശേഷം, അദ്ദേഹത്തിന്റെ സഹോദരഭാര്യ സീത സോറന്‍ – അന്തരിച്ച സഹോദരന്‍ ദുര്‍ഗ സോറന്റെ ഭാര്യ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നതും, മെയ് മാസത്തില്‍ ‘പാര്‍ട്ടി വിരുദ്ധ’ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജെഎംഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടതും ചമ്പൈ സോറന്‍ ഹേമന്ത് സോറന്റെ അഭാവത്തില്‍ മുഖ്യമന്ത്രിയായി നിയമിതനായതും പിന്നീട് ചെമ്പൈയുടെ ബിജെപി കൂടിച്ചേരലുമെല്ലാം ചെറിയ രീതിയിലെങ്കിലും സോറനെ അസ്വസ്ഥനാക്കി. ജയിലില്‍ നിന്ന് മടങ്ങിവന്ന് വീണ്ടും മുഖ്യമന്ത്രിയായി. എങ്കിലും വീണ്ടും മത്സരിക്കണമെന്ന് തന്നെയായിരുന്നു സോറന്റെ തീരുമാനം.
മാത്രമല്ല, വോട്ടു പിടിക്കാനായി ജാര്‍ഖണ്ഡില്‍ നുഴഞ്ഞുകയറ്റക്കാരെ കയറ്റില്ലെന്നും ഭൂമിയോ മറ്റ് വസ്തുക്കളോ ഒന്നും അനുവദിക്കില്ലെന്നും സോറന്റെ പാര്‍ട്ടി ഇത്തരകാര്‍ക്ക് സപ്പോര്‍ട്ട് നല്‍കുന്നുവെന്നും ബിജെപി ശക്തമായി ആരോപിച്ചു. ഒരു നേതാവിന്റെ ഉദയവും അസ്തമയവും വീണ്ടും തികഞ്ഞ തേജസ്സോടെയുള്ള വരവുമൊക്കെ ഈ വര്‍ഷം കൊണ്ട് തന്നെ കാണിച്ച് തന്ന പോരാളിയാണ് ഹേമന്ത് സോറന്‍.രണ്ടാം വരവില്‍ വന്‍ ശക്തിയായ എന്‍ഡിഎയോട് മുട്ടി ജാര്‍ഖണ്ഡില്‍ ഇന്ത്യാ ബ്ലോക്കിന്റെ ഉറപ്പാക്കി സുരക്ഷാ വലയം തീര്‍ത്തു സോറന്‍.ജെഎംഎം, കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) എന്നിവ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ബ്ലോക്കാണ് ഇപ്പോള്‍ ജാര്‍ഖണ്ഡില്‍ കുതിക്കുന്നത്.