
പാലക്കാട് യുഡിഎഫിന് പ്രതീക്ഷ; ഷാഫിയെക്കാൾ ലീഡിലേക്ക് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട് മണ്ധലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തി. പോസ്റ്റൽ വോട്ടുകളിലും ആദ്യമെണ്ണിയ നഗരസഭ മേഖലയിൽ മുന്നിലായിരുന്ന ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ പിന്നിലായി. പാലക്കാട്ട് യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങി.

പാലക്കാട് ബിജെപി സ്വാധീന നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. കോൺഗ്രസിലേക്കാണ് ബിജെപി വോട്ടുകൾ ചോർന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചതിനേക്കാൾ 430 വോട്ട് കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിന് 111 വോട്ടും വർധിച്ചു.
രണ്ടാം ഘട്ടവോട്ടെണ്ണൽ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ലീഡ് ബിജെപി സ്ഥാനാർത്ഥിക്കാണെങ്കിലും യുഡിഎഫ് പ്രതീക്ഷിച്ചതിലും മികച്ച വോട്ടാണ് നേടുന്നത്. രണ്ടാം റൗണ്ടിൽ ബിജെപി രണ്ടാം സ്ഥാനത്തേക്ക് എത്തി എന്ന വിവരവും പുറത്ത് വരുന്നുണ്ട്.
ആദ്യ റൗണ്ടിൽ ബിജെപിയ്ക്ക് ലീഡ് നില ഉണ്ടായി എങ്കിലും മുൻ തിരഞ്ഞെടുപ്പ് ചരിത്രമെടുത്ത് നോക്കിയാൽ ബിജെപി നേടിയ വോട്ടിൽ വലിയ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.