പാലക്കാട്: പോസ്റ്റൽ വോട്ടും ഹോം വോട്ടുകളും എണ്ണിത്തുടങ്ങി. പോസ്റ്റൽ വോട്ടിലെ ട്രെന്റ് നിലനിർത്തിക്കൊണ്ടാണ് ബിജെപി ലീഡ് ഉറപ്പിച്ചത്.
തുടക്കം മുതൽ തന്നെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനാണ് ലീഡ്. 250 അൻപതിൽ 160 ആണ് പോസ്റ്റൽ വോട്ടിൽ ബിജെപി ലീഡ്.
തൊട്ടു പിറകിലായി രാഹുൽ മാങ്കൂട്ടത്തിലും വോട്ട് നില ഉറപ്പിച്ചിരിക്കുകയാണ്. രണ്ടാം സ്ഥാനത്ത് യുഡിഎഫും മൂന്നാം സ്ഥാനത്ത് എൽഡിഎഫുമാണ് നിൽക്കുന്നത്.
അതേ സമയം ഇവിഎം വോട്ട് എണ്ണിത്തുടങ്ങിയതേ ഉള്ളൂ എന്നാണ് വിവരം. ഇവിഎം വോട്ടിൽ ആദ്യ റൗണ്ടിൽ യുഡിഎഫ് മുന്നേറുന്നു എന്നാണ് വിവരം.