
ഭര്‍ത്താവിൻ്റെ തോല്‍വിക്ക് ഇവിഎം മെഷീനെ പഴിച്ച് നടി സ്വര ഭാസ്‌കര്‍
മഹാരാഷ്ട്ര; മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭര്‍ത്താവ് ഫഹദ് അഹമ്മദിന്റെ തോല്‍വിക്ക് കാരണം ഇവിഎമ്മില്‍ കൃത്രിമം കാട്ടിയതിനാലാണെന്ന് നടി സ്വര ഭാസ്‌കര്‍. എന്‍സിപി (അജിത് പവാര്‍) പിന്തുണച്ച നവാബ് മാലിക്കിന്റെ മകള്‍ സന മാലിക്കിനോട് അനുശക്തി നഗറിലെ എന്‍സിപി (എസ്പി) സ്ഥാനാര്‍ത്ഥി ഫഹദ് പരാജയപ്പെട്ടത്.
ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി വിഭാഗത്തിലെ സ്ഥാനാര്‍ത്ഥിയായ അഹമ്മദ്, 19-ാം റൗണ്ട് വോട്ടെടുപ്പിന് ശേഷം അജിത് പവാറിന്റെ എന്‍സിപിയില്‍ നിന്നുള്ള നോമിനി സന മാലിക്കിനെ 3,300-ലധികം വോട്ടുകള്‍ക്ക് പിന്നിലാക്കിയിരുന്നു. എന്നാല്‍, അനുശക്തി നഗര്‍ അസംബ്ലി മണ്ഡലത്തില്‍ ഫഹദ് അഹമ്മദിന്റെ ലീഡിന് ശേഷം ഇവിഎമ്മില്‍ ക്രത്രിമം കാട്ടിയതിനാലാണെന്ന് തന്റെ ഭര്‍ത്താവ് പെട്ടെന്ന് പിന്നോട്ട് പോയി എന്ന് എക്സിലെ ഒരു പോസ്റ്റില്‍ ഭാസ്‌കര്‍ ആരോപിച്ചു.
വോട്ടെണ്ണലിന്റെ 16-ാം റൗണ്ട് വരെ താന്‍ ലീഡ് നിലനിര്‍ത്തിയെന്ന് അവകാശപ്പെട്ട് ഫഹദ് അഹമ്മദും സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചു. ഇവിഎമ്മുകള്‍ ഉപയോഗിച്ച് എന്തോ കൃത്രിമം കാട്ടി. അതാണ് തന്റെ തോല്‍വിക്ക് കാരണം. അതിനാല്‍ 16, 17, 18, 19 റൗണ്ടുകള്‍ വീണ്ടും വോട്ട് എണ്ണണമെന്ന് അഹ്‌മദ് ആവശ്യപ്പെട്ടു. ദിവസം മുഴുവൻ വോട്ടെടുപ്പ് നടന്നിട്ടും ഇവിഎമ്മുകളിൽ 99 ശതമാനം ബാറ്ററി എങ്ങനെയുണ്ടായി?. 99 ശതമാനം ബാറ്ററിയുള്ള എല്ലാ വോട്ടിംഗ് മെഷീനിലെയും വോട്ടുകൾ ബിജെപിക്കും സഖ്യകക്ഷികൾക്കും കിട്ടുന്നതെന്തു കൊണ്ടെന്നും സ്വര ചോദിച്ചിരുന്നു.