ഡല്‍ഹി: പഞ്ചാബിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റിലും മുന്നിലെത്തി ആം ആദ്മി പാര്‍ട്ടി. ബാക്കി ഒന്ന് കോണ്‍ഗ്രസിന്റേതാണ്. ഗിദ്ദര്‍ബാഹ, ദേരാ ബാബ നാനാക്ക്, ചബ്ബേവാള്‍ എന്നിവിടങ്ങളിലാണ് എഎപി മുന്നിട്ട് നില്‍ക്കുന്നത്. ബര്‍ണാലയില്‍ കോണ്‍ഗ്രസ് മുന്നിലാണ്. ചബ്ബേവാളില്‍ എഎപിയുടെ ഇഷാങ്ക് കുമാര്‍ ചബ്ബേവാള്‍ തന്റെ സമീപ എതിരാളിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ രഞ്ജിത് കുമാറിനെതിരെ ലീഡ് ചെയ്യുകയായിരുന്നു.
ഗിദ്ദര്‍ബാഹയില്‍, നാല് റൗണ്ട് വോട്ടെടുപ്പിന് ശേഷം എഎപിയുടെ ഹര്‍ദീപ് സിംഗ് ഡിംപി ധില്ലന്‍ തന്റെ തൊട്ടടുത്ത എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അമൃത വാറിങ്ങിനെതിരെ മുന്നിലെത്തി. ബിജെപി സ്ഥാനാര്‍ത്ഥിയും പഞ്ചാബ് മുന്‍ ധനമന്ത്രിയുമായ മന്‍പ്രീത് സിംഗ് ബാദലാണ് മൂന്നാം സ്ഥാനത്ത്. ബര്‍ണാല സെഗ്മെന്റില്‍ ആദ്യം എഎപി ലീഡ് ചെയ്തിരുന്നു.
ബര്‍ണാലയില്‍ പത്ത് റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുല്‍ദീപ് സിംഗ് ധില്ലന്‍ എഎപിയുടെ ഹരീന്ദര്‍ സിംഗ് ധലിവാളിനെതിരെ ലീഡ് ചെയ്യുകയായിരുന്നു. നിലവില്‍ ഒമ്പത് റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിനെതിരെ എഎപി സ്ഥാനാര്‍ഥി ലീഡ് ചെയ്യുകയാണ്.