ന്യൂയോര്‍ക്ക്: അദാനിയെയും കൂട്ടാളികളെയും ഇന്ത്യയ്ക്ക് കൈമാറിയേക്കാമെന്ന് റിപ്പോര്‍ട്ട്. അദാനിക്കും മറ്റ് ഏഴ് പേര്‍ക്കു മെതിരെയാണ് യുഎസ് കഴിഞ്ഞ ദിവസം വഞ്ചനാകുറ്റം ചുമത്തിയത്. എന്നാല്‍ അവര്‍ താമസിക്കുന്ന രാജ്യങ്ങളിലേയ്ക്ക് കൈമാറാന്‍ അവകാശമുണ്ടെന്ന് ഇന്ത്യന്‍-അമേരിക്കന്‍ അറ്റോര്‍ണി രവി ബത്ര കഴിഞ്ഞദിവസം വ്യക്തമാക്കി. ഇന്ത്യയിലെ രണ്ടാമത്തെ ധനികനായ അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴു പേര്‍ക്കുമെതിരെ യു.എസ് നീതിന്യായ വകുപ്പ് ആന്ധ്രാപ്രദേശിലെയും ഒഡീഷയിലെയും അജ്ഞാത ഉദ്യോഗസ്ഥര്‍ക്ക് വിലകൂടിയ സൗരോര്‍ജ്ജ വൈദ്യുതി വാങ്ങാന്‍ കൈക്കൂലി നല്‍കിയതിനാണ് കുറ്റം ചുമത്തിയത്. എന്നാല്‍ അദാനി ഗ്രൂപ്പ് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.
ഇന്ത്യയും യുഎസുമായി 1997ല്‍ കുറ്റവാളികളെ കൈമാറല്‍ കരാര്‍ ഒപ്പിട്ടതിനാല്‍ തന്നെ അദാനിയെയും ഇന്ത്യയ്ക്ക് കൈമാറാം. ഇന്ത്യയ്ക്ക് കൈമാറിയാല്‍ തന്നെ കേസില്‍ നിന്ന് അദാനിയും കൂട്ടാളികളും രക്ഷപ്പെട്ടുവെന്നാണ് കണകാക്കേണ്ടത്. കാരണം, പ്രധാനമന്ത്രി മോദിയുമായി വളരെ അടുപ്പമുള്ള ശതകോടീശ്വരനാണ് അദാനി. മോദി സര്‍ക്കാര്‍ വളരെ പദ്ധതികള്‍ ആവിഷ്‌കരിച്ചത് അദാനിക്കൊപ്പമാണ്. അതിനാല്‍ തന്നെ, അദാനി ഗ്രൂപ്പിന് ഇന്ത്യ രക്ഷമാത്രമേ നല്‍കു ശിക്ഷ നല്‍കില്ല.
അദാനിക്കെതിരെയുള്ള കേസ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്നും ഇന്ത്യയിലെത്തിയാല്‍ മോദിസര്‍ക്കാര്‍ അദാനിയെ രക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധി വ്യക്തമാക്കിയിരുന്നു. ശതകോടിക്കണക്കിന് ഡോളറിന്റെ കരാറുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാനുള്ള വിപുലമായ പദ്ധതിയാണ് പ്രതികള്‍ ആസൂത്രണം ചെയ്തത്. മാത്രമല്ല, യുഎസില്‍ നിന്നും അന്താരാഷ്ട്ര നിക്ഷേപകരില്‍ നിന്നും മൂലധനം സ്വരൂപിക്കാന്‍ അദാനി, സാഗര്‍, ജെയിന്‍ എന്നിവര്‍ കൈക്കൂലി പദ്ധതിയെക്കുറിച്ച് കള്ളം പറഞ്ഞുവെന്നും യുഎസ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.