കങ്കുവയുടെ പരാജയം, സൂര്യ ‘കര്‍ണന്‍’ ഉപേക്ഷിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍

വന്‍ ഹൈപ്പ് നല്‍കിയെങ്കിലും സമ്പൂര്‍ണ്ണ പരാജയത്തിലേയ്ക്ക് കൂപ്പു കുത്തിയിരിക്കുകയാണ് സൂര്യയുടെ പുത്തന്‍ സിനിമ കങ്കുവാ. ഇപ്പോഴിതാ മഹാഭാരതത്തിലെ കര്‍ണന്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന കര്‍ണ്ണയില്‍ നിന്നും സൂര്യ പിന്‍മാറിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന് വരുന്ന വലിയ ബഡ്ജറ്റാണ് സൂര്യയുടെ തീരുമാനത്തിന് പിന്നിലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സൂര്യനും കുന്തി രാജകുമാരിക്കും ജനിച്ച ഇതിഹാസ യോദ്ധാവിന്റെ ജീവിതം രണ്ട് ഭാഗങ്ങളിലായിട്ടാണ് ചിത്രീകരിക്കാനിരുന്നത്.

വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള പല വന്‍ താരങ്ങളെ അണി നിരത്തിയാണ് ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ചിത്രത്തില്‍ ദ്രൗപതിയായി ജാന്‍വി കപൂറിനെയാണ് തീരുമാനിച്ചത്. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാകേഷ് ഓംപ്രകാശ് മെഹ്റ കര്‍ണന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആരാധകര്‍ ഏറ്റെടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയാല്‍ തന്നെ ചിത്രം താമസിച്ചേ തുടങ്ങുകയുള്ളുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കങ്കുവാ പരാജയപ്പെട്ടതോടെയാണ് സൂര്യ ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ചിത്രത്തിന്‍രെ പ്രീ പ്രൊഡക്ഷന് വേണ്ടി തന്നെ കോടികള്‍ ചെലവായിരുന്നു. ബാഹുബലിയെ തകര്‍ക്കുമെന്നായിരുന്നു കര്‍ണ പ്രഖ്യാപിച്ചതിന് പിന്നാലെ വന്ന അഭിപ്രായങ്ങള്‍. എന്നാല്‍, സൂര്യയുടെ ഈ പിന്‍മാറ്റം ആരാധകര്‍ക്കും വലിയ ഞെട്ടലായിരിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments