വിപണിയില്‍ തരംഗമാകാന്‍ റിയല്‍മി നോട്ട് 60x വരുന്നു

റിയല്‍മി നോട്ട് 60x ഉടനെത്തുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്തോനേഷ്യയില്‍ പുറത്തിറക്കിയ റിയല്‍മി നോട്ട് 60നെ പോലെ തന്നെയാകാം പുതിയ താരത്തിന്റെയും സവിശേഷതകള്‍. 4,880 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയോടെ എത്തുന്ന റിയല്‍മി നോട്ട് 60 x-ല്‍ 8 മെഗാപിക്‌സല്‍ പിന്‍ ക്യാമറ സെന്‍സര്‍ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 32 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 5 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടറും ഫോണിന് വഹിക്കാന്‍ കഴിയും.

റിയല്‍മി നോട്ട് 60 വേരിയന്റ് 32 മെഗാപിക്‌സല്‍ പിന്‍ഭാഗത്തും 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറ സെന്‍സറുമായാണ് എത്തുന്നത്. വാനില റിയല്‍മി നോട്ട് 60 xന് 6.74 ഇഞ്ച് 90 എച്ച് ഇസഡ് എല്‍സിഡി സ്‌ക്രീനുണ്ട്. 8 ജിബി വരെ റാമും 256 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും ജോടിയാക്കിയ യുണിസോക്ക് ടി 612 ചിപ്സെറ്റും ഇതിലുണ്ട്. 10 വാട്‌സ് ചാര്‍ജിംഗ് പിന്തുണയും പറയപ്പെടുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments