സെക്രട്ടറിയേറ്റില്‍ ശുചിമുറിയിലെ ക്ലോസറ്റ് തകർന്ന് ജീവനക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധം

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ശുചിമുറിയിലെ ക്ലോസറ്റ് തകര്‍ന്ന സംഭവത്തിൽ പ്രതിഷേധം. സഹപ്രവർത്തക പരിക്കേറ്റ് ആശുപത്രിയിലായതോടെ സർക്കാരിനെതിരെ അതി രൂക്ഷവിമർശനങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. ക്ലോസറ്റും , സീലിങ്ങും തകര്‍ന്നു ജീവനക്കാര്‍ക്ക് തുടരെ പരുക്കേറ്റിട്ടും പഴയ സാധനങ്ങള്‍ മാറ്റി പുതിയതു സ്ഥാപിക്കാത്തതിലാണ് ജീവനക്കാര്‍ പ്രതിഷേധം ശക്തമാക്കുന്നത്.

ഭരണസിരാ കേന്ദ്രത്തിലെ അറ്റകുറ്റ പണികള്‍ക്ക് പണം നീക്കി വെയ്ക്കാത്ത സര്‍ക്കാര്‍ മന്ത്രി മന്ദിരങ്ങള്‍ മോടി പിടിക്കാന്‍ മാത്രം പണം നീക്കിവെയ്ക്കുന്നെന്നും ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനയാണ് ഇന്നു പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് സെക്രട്ടറിയേറ്റ് ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്കേറ്റത്.

തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റന്റ് സുമം​ഗലിക്കാണ് പരിക്കേറ്റത്. സെക്രട്ടറിയേറ്റ് അനക്സ് ഒന്നിലെ ഒന്നാം നിലയിലെ ശുചിമുറിയിൽ നിന്നാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജിലേക്ക് ചികിത്സയ്ക്കായി എത്തിച്ചു.ജീവനക്കാരിയുടെ മുറിവില്‍ പത്തു സ്റ്റിച്ചുണ്ട്.

അതേ സമയം കുറച്ച് ദിവസങ്ങൾക്ക് ദർബാർഹാരിൽ സീലിങ് വീണ്ട് അഡീഷണൽ സെക്രട്ടറിക്ക് പരിക്കേറ്റിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments