
CinemaNewsSocial Media
ദീപിക പദുക്കോണിനെ വെട്ടിവീഴ്ത്തി നയൻതാര
ജനപ്രീതിയിൽ ദീപിക പദുക്കോണിനെ പിന്നിലാക്കി നടി നയൻതാര. ഓര്‍മാക്സ് മീഡിയയാണ് ഒക്ടോബർ മാസത്തെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. സെപ്‍തംബറില്‍ നാലാം സ്ഥാനത്തായിരുന്ന നയൻതാര ദീപിക പദുക്കോണിനെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. അതേസമയം, ഒന്നാമത് സാമന്ത തുടരുകയാണ്.

രണ്ടാം സ്ഥാനത്ത് ആലിയ ഭട്ട് തുടരുമ്പോൾ തെന്നിന്ത്യൻ താര സുന്ദരി തൃഷയാണ് മൂന്നാം സ്ഥാനത്തുള്ളത്. ഒക്ടോബറിൽ നയൻതാരയ്ക്ക് ഹിറ്റ് സിനിമകളൊന്നും പിറന്നില്ലെങ്കിലും ഡോക്യൂമെന്ററിയുടെ ചർച്ചകളാണ് വാർത്തകളിൽ നിറയാൻ കാരണമാക്കിയത്. ആറാം സ്ഥാനത്ത് കാജൽ അഗർവാളും ഏഴാം സ്ഥാനത്ത് ശ്രദ്ധ കപൂറുമാണ്. സായ് പല്ലവി, രശ്‌മിക മന്ദാന, കത്രീന കൈഫ് എന്നിവർ യഥാക്രമം എട്ടും ഒൻപതും പത്തും സ്ഥാനങ്ങൾ കരസ്ഥമാക്കി.