CinemaNewsSocial Media

‘ഞാന്‍ യെസ് പറഞ്ഞു’ ! ലക്ഷ്മി നക്ഷത്രയുടെ പുതിയ വീഡിയോ വൈറൽ

കൊച്ചി : അവതാരക ലക്ഷ്മി നക്ഷത്രയെ അറിയാത്തവർ ഇന്ന് ചുരുക്കമാണ്. “ഫ്ലവർസ്” ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലൂടെ ലക്ഷ്മി നക്ഷത്രയ്ക്കുണ്ടായ ഫാൻസ്‌ പവർ അത്ര ചെറുതല്ല. അതിനാൽ തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലാകുന്നത്. അത്തരത്തിൽ പുതിയ വീഡിയോയും വൈറലാകുകയാണ്.

ഒറ്റ നോട്ടത്തിൽ ലക്ഷമി നക്ഷത്ര ആരോടോ വിവാഹത്തിന് യെസ് പറഞ്ഞു എന്നാണ് യൂട്യൂബ് വീഡിയോ കാണുമ്പോൾ തോന്നുക. ഒപ്പം ഒരു വിദേശിക്കൊപ്പമുള്ള ചിത്രവും നൽകിയിട്ടുണ്ട്. അതിനാൽ തന്നെ ചിത്രത്തിൽ കാണുന്ന വ്യക്തിയും ലക്ഷ്മി നക്ഷത്രയും പ്രണയത്തിലാണ്, ഉടൻ വിവാഹിതരാകുന്നു എന്ന സൂചനയാണ് ലഭിക്കുക. എന്നാൽ തലക്കെട്ട് നൽകിയിരിക്കുന്ന പോലെ ഒന്നുമല്ല വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ജോര്‍ജിയയിലാണ് ഇപ്പോള്‍ ലക്ഷ്മി നക്ഷത്ര ഉള്ളത്.

അവിടെ റഷ്യന്‍ ബോര്‍ഡറില്‍ ഒരു മഞ്ഞു മലയില്‍ ഏതാനും കുറച്ച് മണിക്കൂറുകള്‍ ചെലവവിച്ച വിശേഷങ്ങളാണ് വീഡിയോയില്‍ താരം പറയുന്നത്. എന്നാൽ അവിടെ എവിടെയാണ് ലക്ഷ്മി നക്ഷത്രയ്ക്ക് ‘യെസ്’ പറയേണ്ടി വന്നത് എന്ന് വ്യക്തമല്ല. എന്തായാലും ലക്ഷ്മി നക്ഷത്രയുടെ പുതിയ വീഡിയോയും വൈറലാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *