തിരുവനന്തപുരം: ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പത്രപ്രവർത്തക – പത്രപ്രവർത്തകേതര പെൻഷൻ വാങ്ങുന്നവർ 2024 നവംബർ 30നകം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. നവംബർ മാസത്തെ തീയതിയിലുള്ള ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റാണ് വകുപ്പിൽ നൽകേണ്ടത്.
ലൈഫ് സർട്ടിഫിക്കറ്റിന്റെ മാതൃക prd.kerala.gov.in/en/forms എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഇതിലെ രണ്ടാം ഭാഗത്ത് പെൻഷണറുടെ നിലവിലെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി സ്വയം സാക്ഷ്യപ്പെടുത്തി വേണം നൽകേണ്ടത്.
ഏത് ജില്ലാ ഇൻഫർമേഷൻ ഓഫീസ് / റീജ്യണൽ ഡെപ്യൂട്ടി ഡയറക്റ്ററുടെ കാര്യാലത്തിലാണോ പെൻഷൻ സംബന്ധമായ രേഖകൾ കൈകാര്യം ചെയ്യുന്നത്, പ്രസ്തുത കാര്യാലയത്തിൽ വേണം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.വിവരങ്ങൾക്ക് ജില്ലാ ഇൻഫർമേഷൻ ഓഫീസിലോ / റീജ്യണൽ ഡെപ്യൂട്ടി ഡയറക്റ്ററുടെ കാര്യാലയവുമായോ ബന്ധപ്പെടണം.