ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ അഭിമാനമായ അന്തര്‍വാഹിനി മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചു. സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയാണ് മാര്‍ത്തോമായെന്ന മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചത്. ഗോവ തീരത്ത് നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു ഇടി നടന്നതെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ബോട്ടില്‍ 13 പേരുണ്ടായിരുന്നു.
സംഭവത്തിന് പിന്നാലെ 11 പേരെ നാവികസേന രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പെരെ കാണാതായി. ഇവര്‍ക്കായിട്ടുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഇന്ത്യയുടെ നാവിക സേനയുടെ അഭിമാനമാണ് സ്‌കോര്‍പീന്‍-ക്ലാസ് അന്തര്‍വാഹിനികള്‍.
യുദ്ധം, രഹസ്യാന്വേഷണ ശേഖരണം, മൈനുകള്‍ സ്ഥാപിക്കല്‍, പ്രദേശ നിരീക്ഷണം എന്നിവയുള്‍പ്പെടെ വിവിധ തരത്തിലുള്ള ദൗത്യങ്ങളാണ് അന്തര്‍വാഹിനി ചെയ്യുന്നത്. വെള്ളത്തിനടിയിലോ ഉപരിതലത്തിലോ നിന്ന് മിസെലുകളും വിക്ഷേപിക്കാനാകുന്ന അതിനൂതന സാങ്കേതിക വിദ്യയാണ് സ്‌കോര്‍പീന്‍-ക്ലാസ് അന്തര്‍വാഹിനികളില്‍ ഉള്ളത്.