മത്സ്യോല്‍പ്പാദനത്തില്‍ ഇന്ത്യ വന്‍ നേട്ടം കൈവരിച്ചുവെന്ന് വ്യക്തമാക്കി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര പരിപാലന മന്ത്രി രാജീവ് രഞ്ജന്‍ സിംഗ്. 2014 മുതല്‍ ഇങ്ങോട്ടുള്ള വളര്‍ച്ച ഏകദേശം 17.5 ദശലക്ഷം ടണ്ണായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഉള്‍നാടന്‍ മത്സ്യബന്ധനമാണ് ഈ വര്‍ധനവിന് കാരണം. കടല്‍ മത്സ്യബന്ധനത്തെ മറികടന്ന് 13.2 ദശലക്ഷം ടണ്‍ ആയിട്ടാണ് ഉള്‍നാടന്‍ മത്സ്യ ബന്ധനം വര്‍ധിച്ചിരിക്കുന്നത്. ഏകദേശം 30 ദശലക്ഷം ആളുകള്‍ മത്സ്യ ഉല്‍പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യ ഇപ്പോള്‍ ആഗോളതലത്തില്‍ രണ്ടാമത്തെ വലിയ മത്സ്യ ഉല്‍പാദന രാജ്യമായി മാറിയെന്ന് മന്ത്രി പറഞ്ഞു.
ലോകത്തെ മൊത്തം മത്സ്യ ഉല്‍പ്പാദനത്തിന്റെ 8 ശതമാനവും രാജ്യത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിഷറീസ് വകുപ്പിന്റെ നീല വിപ്ലവം, പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന, പ്രധാനമന്ത്രി മത്സ്യ കിസാന്‍ സമൃദ്ധി സഹ-യോജന തുടങ്ങിയ വിവിധ സംരംഭങ്ങള്‍ രാജ്യത്ത് മത്സ്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് കാരണമായതായി അദ്ദേഹം പറഞ്ഞു. ലക്ഷ്യം കൈവരിക്കുന്നതിന് മത്സ്യത്തൊഴിലാളികളെയും മത്സ്യകര്‍ഷകരെയും മന്ത്രി അഭിനന്ദിച്ചു. മികച്ച മറൈന്‍ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിനാണ് ലഭിച്ചത്.
മികച്ച ഉള്‍നാടന്‍ സംസ്ഥാനമായി നിലകൊള്ളുന്നത് തെലുങ്കാനയിലാണ്. ജില്ലകളില്‍, കേരളത്തിലെ കൊല്ലം മികച്ച മറൈന്‍ ജില്ലയ്ക്കുള്ള അവാര്‍ഡും ഛത്തീസ്ഗഡിലെ കാങ്കര്‍ മികച്ച ഉള്‍നാടന്‍ ജില്ലയായും അസമിലെ ദരാംഗ് മികച്ച ഹിമാലയന്‍, നോര്‍ത്ത് ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റിനുള്ള അവാര്‍ഡും ജമ്മു കശ്മീരിലെ കുല്‍ഗാം ഒരു കേന്ദ്ര ഭരണ പ്രദേശത്തെ മികച്ച ജില്ലയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.